HOME
DETAILS
MAL
ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും
backup
April 25 2017 | 22:04 PM
മഞ്ചേരി: ഇതരസംസ്ഥാന ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു രണ്ടു വകുപ്പുകളിലായി പത്തുവര്‍ഷം കഠിന തടവും 20,000 രൂപ പിഴയും. ആസാം സ്വദേശി ബോളി ഗഡ്യ നൗകാവ് ഷഫീഖുല്‍ ഇസ്ലാം എന്ന ഗോപി(36)യെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.
പിഴയടച്ചില്ലങ്കില്‍ രണ്ടു വകുപ്പുകള്‍ പ്രകാരം ഒരു വര്‍ഷം അധികതടവും അനുഭവിക്കണം. നഷ്ടപരിഹാരതുകയായ 3 ലക്ഷം രൂപ പീഡനത്തിനിരയായ ബാലികക്കു നല്കാന് കേരള ലീഗല്‍ സര്‍വിസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. 2015 മെയ് മുതല്‍ പല സമയങ്ങളിലായി ക്വാര്‍ട്ടേഴ്സില്‍വച്ച് ബാലികയെ പീഡിപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം. 2016 ജനുവരി എട്ടിനാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."