HOME
DETAILS
MAL
അമേഠിയില്‍ രാഹുല്‍ ഇന്ന് പത്രിക നല്‍കും റോഡ്ഷോയിലൂടെ അമേഠിയെ ഇളക്കി മറിച്ചശേഷമാകും പത്രികാ സമര്‍പ്പണം
backup
April 10 2019 | 04:04 AM
അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ ര ഇന്ന് പത്രിക സമര്‍പ്പിക്കും. രാഹുല്‍ പത്രിക നല്കുന്നതിനു സാക്ഷിയാകാന്‍ വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍പോലും അമേഠിയിലേക്ക് തിരിച്ചിട്ടുണ്ട്. പത്രിക സമര്‍പ്പണം സംഭവമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം.
അതുകൊണ്ടുതന്നെ രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന റോഡ് ഷോയിലൂടെ അമേഠ്യയെ ഇളക്കി മറിച്ചിട്ടാകുംപത്രിക നല്‍കുക. അമേഠിയില്‍ കടുത്ത മത്സരം നേരിടുന്നതിനാലാണ് രാഹുല്‍ വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന് ആരോപിച്ചവര്‍ക്ക് ഇതിലൂടെ ശക്തമായ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്.
യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വാധ്ര എന്നിവരും രാഹുലിനൊപ്പം അമേഠിയില്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."