പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ഡിപ്പോ 'അസൗകര്യങ്ങളില്‍ ഒന്നാമത് '
പെരിന്തല്‍മണ്ണ: ജില്ലയിലെ പ്രധാന കെ.എസ്.ആ.ര്‍.ടി.സി ഡിപ്പോകളിലൊന്നായ പെരിന്തല്‍മണ്ണ 'അസൗകര്യങ്ങളുടെ കാര്യത്തില്‍ ജില്ലയില്‍ ഒന്നാമത്'. പലപ്പോഴും നാഥനില്ലാ കളരിയായി മാറുന്ന ഇവിടെ തെക്ക് വടക്ക് നടക്കാനാണ് യാത്രക്കാരുടെ വിധി. പോരാത്തതിന് ആവശ്യത്തിന് ഇരിപ്പിടങ്ങളില്ലാത്തത് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് പെരിന്തല്‍മണ്ണ ഡിപ്പോയിലെത്തുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും പെരിന്തല്‍മണ്ണയില്‍ എത്തി കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ നിരവധിയാണ്. പ്രത്യേകിച്ച് നെടുമ്പാശേരി എയര്‍പോര്‍്ട്ട് യാത്രക്ക് വരെ കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കുന്നവര്ധാരാളമു@ണ്ട്. പെരിന്തല്‍മണ്ണ നഗരം അനുദിനം വികസിക്കുമ്പോഴും ഇല്ലായ്മയിലേത്ത് കൂപ്പുകുത്തുകയാണ് കെ.എസ്.ആര്.ടി.സി ഡിപ്പോ. ആവശ്യത്തിന് ഇരിപ്പിടങ്ങളില്ലാത്തത് വയോധികര്‍ ഉള്‍പ്പെടെയുള്ളവരെ കുറച്ചൊന്നുമല്ല വലക്കുന്നത്. കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥയെ പറ്റി യാത്രക്കാറും പൊതുജനങ്ങളും നിരന്തരം പരാതിപ്പെട്ടിട്ടും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. ഹോസ്പിറ്റല്‍ സിറ്റിയെന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണയില്‍ ചികിത്സ തേടിയെത്തുന്ന നിരവധി ആളുകള്‍ കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കുന്നവരാണ്.
പടം ഉണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."