HOME
DETAILS
MAL
കൊവിഡ്: രണ്ട് മലയാളികള്‍ മരിച്ചു
backup
July 17 2020 | 01:07 AM
സ്വന്തം ലേഖകര്‍
കൊവിഡ് ബാധിച്ച് ബഹ്റൈനിലും മുംബൈയിലുമായി രണ്ട് മലയാളികള്‍ മരിച്ചു. ബഹ്റൈനില്‍ സാമൂഹിക പ്രവര്‍ത്തകനും സബര്‍മതി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റുമായ സാം സാമുവേല്‍ എന്ന സാം അടൂര്‍ (51), മുംബൈയില്‍ തൃത്താല മേഴത്തൂര്‍ കാക്കശ്ശേരി പാഴിയോട്ട് മനയില്‍ രാമന് ഭട്ടതിരിപ്പാട് (59 ) എന്നിവരാണ് മരിച്ചത്.
ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായ സാം അടൂര്‍ പത്തനംതിട്ട ജില്ലയിലെ അടൂര്‍ ആനന്ദപ്പള്ളി സ്വദേശിയാണ്.
രോഗബാധിതനായി കഴിഞ്ഞ ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു. കൊവിഡ് കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കവേയാണ് രോഗം ബാധിച്ചത്.
സാം അടൂരിന്റെ വിയോഗത്തില്‍ ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും വ്യക്തികളും അനുശോചിച്ചു.
കഴിഞ്ഞ 25 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം ബഹ്റൈന്‍ ആഭ്യന്തരമന്ത്രാലയത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ: സിസിലി സാം. മക്കള്‍: സിമി സാറ, സോണി സാറ.
തൃത്താല മേഴത്തൂര്‍ സ്വദേശി രാമന് ഭട്ടതിരിപ്പാട് മുംബൈയിലെ ആശുപത്രിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നു. ഭാര്യ : സുരേഖ. മക്കള്‍ : സ്നേഹ, ശ്രേയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."