എറിയാട് എ.യു.പി സ്കൂളില്‍ കൃഷി വിളവെടുപ്പ് നടന്നു
വണ്ടൂര്‍: എറിയാട് എ.യു.പി സ്കൂളിന്റെ കീഴില്‍ പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു. തിരുവാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രവീല്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ വണ്ടൂര്‍ എം.എല്‍.എ എ.പി അനില്‍ കുമാറായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.
തിരുവാലി പഞ്ചായത്തും കൃഷി ഭവനും സഹായങ്ങളുമായി രംഗത്തെത്തി. ചിലവിലേക്കായ് 10000 രൂപ നല്‍കിയിരുന്നു.കൂടാതെ തൊഴിലുറപ്പ് പ്രവര്‍ത്തകരെയും കാര്‍ഷിക കര്‍മസേനയും ഉപയോഗിച്ച് സ്ഥലമൊരുക്കാനും സംവിധാനമൊരുക്കി.സ്കൂളിന് സമീപത്ത് തരിശായി കിടന്നിരുന്ന രണ്ടര ഏക്കര്‍ സ്ഥലത്താണ് കൃഷി നടത്തിയത്.
ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം നന്നാക്കിയെടുത്താണ് നനക്കുവാനുള്ള മാര്‍ഗം കണ്ടെത്തിയത്. ചീര,വെണ്ട,മത്തന്‍,കുമ്പളം,പച്ചമുളക്,വെള്ളരി തുടങ്ങിയവയാണ് പ്രധാനമായും ഇറക്കിയത്. ഇതില്‍ ചീരയുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. കൃഷി ഓഫിസര്‍ പി.എം മെഹറുന്നീസ,പ്രധാനധ്യാപകന് കെ.മായിന്‍കുട്ടി,വാര്‍ഡംഗം ജ്യോതിമോള്‍, ഹുസൈന്‍ഹാജി,കെ.ടി നസീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."