ടി.എന്‍ പ്രതാപന്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ പര്യടനം നടത്തി
തൃശൂര്‍: ഇരിങ്ങാലക്കുടയുടെ ഗ്രാമവഴികളെ ഇളക്കിമറിച്ച് ടി.എന്‍ പ്രതാപന്റെ പര്യടനം. ഇരിങ്ങാലക്കുടയിലെ നാല് പഞ്ചായത്തുകളിലൂടെയായിരുന്നു ഇന്നലത്തെ പര്യടനം.
ആളൂര്‍, മുരിയാട്, പൊറത്തിശ്ശേരി. ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലങ്ങളില്‍ നടന്ന പര്യടനങ്ങളില്‍ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ വരവേല്‍ക്കാന്‍ എത്തിയത് നൂറുക്കണക്കിന് പേരായിരുന്നു.
രാവിലെ എട്ടിന് ആളൂര്‍ മണ്ഡലത്തിലെ വല്ലക്കുന്ന് നിന്ന് ആരംഭിച്ച പ്രയാണം കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.
നിരവധി ബൈക്കുകളുടെ അകമ്പടിയോടെ പ്രയാണം തുടര്‍ന്ന ജാഥയെ ഷോളയാറില്‍ കൊന്നപ്പൂക്കള്‍ നല്‍കി നാട്ടുകാര്‍ സ്വീകരിച്ചു.
താണിപ്പാറയില്‍ കാത്തുനിന്ന സ്ത്രീകളടക്കമുള്ളവര്‍ കൈകൊട്ടിപ്പാടിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. മുല്ലപ്പൂമാലയണിയിച്ചുകൊണ്ട് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവര്‍ സ്‌നേഹത്തോടെ സ്വീകരിച്ചു.
ആളൂര്‍ പഞ്ചായത്തിലെ അവസാന സ്വീകരണകേന്ദ്രമായ കല്ലേറ്റും കരയിലെത്തിയപ്പോള്‍ വാഴക്കൊല നല്‍കിയാണ് നാട്ടുകാര്‍ തങ്ങളുടെ സ്‌നേഹവായ്പ്പുകള്‍ പങ്കുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."