പരസ്യകമ്പനി നഷ്ടപരിഹാരമടച്ചു; ചങ്ങരംകുളം മരംവെട്ട് കേസിന് ശുഭാന്ത്യം
ചങ്ങരംകുളം: വളയംകുളം ഹൈവേയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കാനായി അത്തിമരം വെട്ടിമാറ്റിയ സംഭവത്തിന് ചങ്ങരംകുളം പൊലിസ് സ്റ്റേഷനില്‍ അഡീഷണല്‍ എസ്.ഐ മുന്‍പാകെ കമ്പനി അധികൃതര്‍ പരാതിക്കാരായ ഐ ഫോര്‍ ഇന്ത്യ ഗ്രീന്‍ ആര്‍മി പ്രവര്‍ത്തകരുമായി നടത്തിയ ഒത്ത്തീര്‍പ്പ് ചര്‍ച്ചയിലൂടെ പരിഹാരമായി.
വെട്ടിമുറിച്ച മരത്തിന് പകരം രണ്ട് വര്‍ഷം പ്രായമുള്ള അഞ്ചു മരങ്ങള്‍ പരസ്യകമ്പനി അതികൃതര്‍ സ്വന്തം ചെലവില്‍ കൊണ്ട് വന്ന് നേരിട്ട് വന്ന് സംരക്ഷണോപാതികളോടെ നടുക എന്നതായിരു പരാതിക്കാരായ ഐ ഫോര്‍ ഇന്ത്യാ ഗ്രീന്‍ ആര്‍മി മുന്നോട്ട് വച്ച ആവശ്യം.ചര്‍ച്ചക്കൊടുവില്‍ ആദ്യം അക്കാര്യം സമ്മതിച്ചെങ്കിലും കൊച്ചിയില്‍ നിന്നു ഒരിക്കല്‍കൂടി ഈ ഒരു കാര്യത്തിന് വേണ്ടി വരിക എന്നത് പ്രായോഗികമല്ലെന്നും അതിനാല്‍ അതിന് വേണ്ടിവരുന്ന തുകഅടക്കാന് തയാറാണെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ മരമൊന്നിന് 900രൂപ നിരക്കില്‍ അഞ്ചു മരങ്ങള്‍ക്ക് 4500രൂപ പിഴയൊടുക്കി.പരസ്യ ബോര്‍ഡിനു വേണ്ടി മരംമുറിച്ച സംഭവം സുപ്രഭാതം കഴിഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."