കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി- സുപ്രഭാതം ഇംപാക്ട്
തിരുവനന്തപുരം: താമരശേരി കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്കി.
പതിനാലുപേരുടെ ജീവന് നഷ്ടപ്പെട്ട ദുരന്തത്തില്‍ സര്‍ക്കാര്‍ ഒരു പാക്കേജ് പോലും പ്രഖ്യാപിക്കാതെ തങ്ങളെ കൈവിട്ടതായി മരണമടഞ്ഞവരുടെ ബന്ധുക്കളും വീട് നഷ്ടപ്പെട്ടവരും പരാതിപ്പെട്ടിരുന്നു.
Also Read: കരിഞ്ചോലക്കാര്‍ക്ക് കണ്ണീര് മാത്രം, സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ഇരകള്‍
മരിച്ചവര്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കും നാലുലക്ഷം രൂപ നഷ്ടപരിഹാരവും വീട് നഷ്ടപ്പെട്ടവര്‍ക്കു സ്ഥലമില്ലെങ്കില്‍ അതു വാങ്ങാന്‍ ആറു ലക്ഷവും നല്‍കുമെന്നാണു സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, കേവലം ഒരു ലക്ഷം രൂപ മാത്രമേ ഇതുവരെയായി തങ്ങള്‍ക്കു ലഭിച്ചിട്ടുള്ളൂവെന്നു ദുരന്തബാധിതരും അവരുടെ ബന്ധുക്കളും പറയുന്നു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നും ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചു വേഗം വിതരണം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."