HOME
DETAILS
MAL
താണിക്കലിലെ ജലക്ഷാമത്തിന് പരിഹാരവുമായി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍
backup
April 25 2017 | 22:04 PM
കോഡൂര്‍: താണിക്കലിലെ അതിരൂക്ഷമായ ശുദ്ധജലക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. അതിരൂക്ഷമായി ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ താണിക്കല്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ശുദ്ധജല വിതരണം ആരംഭിച്ചു.
വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഊരോത്തൊടി മൊയ്തീന്‍കുട്ടി ഹാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്തിലെ പ്രധാനകുടിവെള്ള പദ്ധതിയായ കോങ്കയം പദ്ധതിയുടെ സംഭരണിയുള്ളത് താണിക്കലിലാണ്.
പക്ഷെ പ്രധാന ആശ്രയമായിരുന്ന വാട്ടര്‍ അതോറിറ്റിയുടെ കോങ്കയം പദ്ധതിയില്‍ നിന്നുള്ള ശുദ്ധജല വിതരണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ പ്രദേശത്ത് ശുദ്ധജലക്ഷം അതിരൂക്ഷമാകുകയും കുടുംബങ്ങള്‍ ദുരിതത്തിലാകുകയും ചെയ്തു. താണിക്കലിലെ വയലുകളിലെ ജലസ്രോതസ്സുകളും വറ്റിവരണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."