HOME
DETAILS

തലകൊയ്യാന്‍ പ്രേരിപ്പിക്കല്‍ തീവ്രവാദം തന്നെയാണ്

  
backup
July 17 2016 | 02:07 AM

%e0%b4%a4%e0%b4%b2%e0%b4%95%e0%b5%8a%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95

ഇന്ത്യന്‍ ശിക്ഷാനിയമം നിലവില്‍വന്നത് 1862 ലാണ്. 154 വര്‍ഷം പിന്നിട്ടിട്ടും ബ്രിട്ടീഷുകാര്‍ രൂപംകൊടുത്ത ആ നിയമസംഹിതയില്‍ കാര്യമായ മാറ്റം വരുത്താതെ നമ്മള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യ മാത്രമല്ല, പാകിസ്താനും ബംഗ്ലാദേശും ബ്രിട്ടീഷുകാരുണ്ടാക്കിയ ആ നിയമവ്യവസ്ഥതന്നെയാണു സ്വീകരിച്ചത്. ബ്രിട്ടീഷ്‌കോളനികളായിരുന്ന ബര്‍മയും സിങ്കപ്പൂരും മലേഷ്യയും ശ്രീലങ്കയുമെല്ലാം അടിസ്ഥാനമായി സ്വീകരിച്ചതു ഇതിന്റെ പകര്‍പ്പാണ്.

അതിനര്‍ഥം കുറ്റവാളികളെ ശിക്ഷിക്കാനാവശ്യമായ ഫലപ്രദമായ നിയമവ്യവസ്ഥയാണ് ഐ.പി.സിയെന്നാണ്. ഐ.പി.സിക്കു ബലംപോരായെന്നു തോന്നി സ്വാതന്ത്ര്യാനന്തരം യു.എ.പി.എവരെ പല ക്രിമിനല്‍നിയമങ്ങളും ഇവിടെ ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ കുറ്റംചെയ്തവനെ കണ്ടെത്താനും വിചാരണനടത്തി കുറ്റം തെളിയിക്കാനും മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്താനുമാവശ്യമായ എല്ലാ സംവിധാനവും ഇന്ത്യയിലുണ്ട്.

സാക്കിര്‍നായിക് എന്ന ഇസ്‌ലാം മതപ്രഭാഷകന്‍ ഭീകരവാദിയാണെന്ന സംശയം ഭരണകൂടത്തിനുണ്ടെങ്കില്‍ അക്കാര്യം നിലവിലുള്ള സംവിധാനങ്ങളുപയോഗിച്ച് അന്വേഷിക്കാനുള്ള എല്ലാ സ്വാതന്ത്യവുമുണ്ട്. അദ്ദേഹം ഇതുവരെ നടത്തിയ പ്രസംഗങ്ങള്‍ അന്വേഷകര്‍ക്കു പരിശോധിക്കാം. അദ്ദേഹമെഴുതിയ പുസ്തകങ്ങളെല്ലാം വിശദമായി പരിശോധനയ്ക്കു വിധേയമാക്കാം. ആരെയെങ്കിലും ഭീകരവാദത്തിലേയ്ക്കു തള്ളിവിടാന്‍ അദ്ദേഹം ആരെയെങ്കിലും പരസ്യമായോ രഹസ്യമായോ പ്രേരിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാം.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ നിലവിലുള്ള നീതിന്യായവ്യവസ്ഥയനുസരിച്ചു വിചാരണ നടത്തി കുറ്റം തെളിയിച്ചു ജീവിതാന്ത്യംവരെ തടവിലിടുകയോ തൂക്കിക്കൊല്ലുകയോ ചെയ്യാം. ഐ.പി.സി 121, 120 ബി വകുപ്പുകളില്‍ അതിനൊക്കെ വകുപ്പുണ്ടല്ലോ. സാക്കിര്‍നായിക് അല്ല ആരു തന്നെ ഇത്തരം കുറ്റം ചെയ്താലും മാതൃകാപരമായി ശിക്ഷിക്കാം.

പക്ഷേ, അതു വ്യക്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ഒരു കോടതി വിധിക്കുമ്പോള്‍ മാത്രമാകണം. അതല്ലാതെ, രാഷ്ട്രീയ എതിരാളികളോ മാധ്യമങ്ങളോ ആരോപണമുന്നയിച്ചതുകൊണ്ട് ആരും കുറ്റവാളിയും ശിക്ഷാര്‍ഹനുമാകുന്നില്ല. അങ്ങനെ കുറ്റവാളിയാക്കുന്നതും നിയമപരമായല്ലാതെ ശിക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നതും നിലവിലുള്ള നീതിന്യായവ്യവസ്ഥയെ വെല്ലുവിളിക്കലാണ്. അതു മനുഷ്യാവകാശലംഘനം കൂടിയാണ്. സാക്കിര്‍നായിക്കിനും മനുഷ്യാവകാശം ബാധകമാണ്.

കേരളത്തില്‍നിന്നു കുറേ ചെറുപ്പക്കാരെ ദുരൂഹസാഹചര്യത്തില്‍ കാണാതായതാണല്ലോ സാക്കിര്‍നായിക്കിനെ മാധ്യമ, രാഷ്ട്രീയവിചാരണയ്ക്കു കാരണമായത്. സാക്കിര്‍നായിക്് കണ്ണിലേയ്ക്കു നോക്കി മതംമാറ്റുന്നയാളാണെന്നും അദ്ദേഹത്തിന്റെ പ്രേരണമൂലമാണ് തങ്ങളുടെ മക്കള്‍ മതംമാറി ഐ.എസില്‍ ചേര്‍ന്നതെന്നും കാണാതായവരില്‍ ചിലരുടെ രക്ഷിതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞെന്ന മാധ്യമവാര്‍ത്തയാണ് ഈ കുറ്റാരോപണത്തിനു പിന്നില്‍.

ഇസ്‌ലാംപ്രബോധനത്തിന്റെ ആരംഭകാലത്ത് നബിയോടു സംസാരിക്കുന്നതില്‍നിന്നു അബൂസൂഫ്‌യാനെപ്പോലുള്ള ഖുറൈശികള്‍ നാട്ടുകാരെ വിലക്കിയിരുന്നു. 'മുഹമ്മദുമായി സംസാരിച്ചുപോയാല്‍ ഇസ്‌ലാമിലേയ്ക്കു പരിവര്‍ത്തനം ചെയ്യപ്പെടുമെന്നാ'യിരുന്നു അവരുടെ ആരോപണം. താന്‍ വിശ്വസിക്കുന്ന ആശയങ്ങള്‍ മറ്റുള്ളവരുടെ മനസ്സില്‍ രൂഢമൂലമാക്കാന്‍ സാധിക്കുകയെന്നതു മതപ്രബോധകന്റെ വിജയമാണ്. ഏതു മതത്തില്‍പ്പെട്ട പ്രബോധകനും അതു നടപ്പാക്കാം. നൂറ്റാണ്ടുകളായി എല്ലാ മതങ്ങളുടെയും പ്രബോധകര്‍ അതു ചെയ്തുവരുന്നുണ്ട്. അതില്‍ തെറ്റില്ല.

ഭീഷണിപ്പെടുത്തിയോ ബലപ്രയോഗത്തിലൂടെയോ സാമ്പത്തികപ്രലോഭനത്തിലൂടെയോ ആളുകളെ മതംമാറ്റുന്നതാണ് ക്രിമിനല്‍ക്കുറ്റം. മറ്റൊരു മതത്തെയോ മറ്റു മതങ്ങളെയോ അതിലെ വിശ്വാസികളെയോ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതും പ്രേരിപ്പിക്കുന്നതും ഉദ്‌ബോധനം ചെയ്യുന്നതും ക്രിമിനല്‍ക്കുറ്റമാണ്. സാക്കിര്‍നായിക്കോ അതുപോലെ ആരോപണവിധേയരായ ആരെങ്കിലുമോ അങ്ങനെയെന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടോ എന്നു കേന്ദ്ര ഏജന്‍സികളും വിവിധ സംസ്ഥാന ഏജന്‍സികളും നൂലിഴകീറി അന്വേഷിക്കട്ടെ. അങ്ങനെയെന്തെങ്കിലും തെളിവുകള്‍ കിട്ടിയതായി ഒരു അന്വേഷണ ഏജന്‍സിയും ഇതുവരെ കണ്ടെത്തിയിട്ടില്ല. മാത്രമല്ല, കേരളത്തില്‍നിന്നു കാണാതായ യുവതീയുവാക്കള്‍ ഇസ്‌ലാമിക് സ്റ്റേറ്റിലോ മറ്റ് ഏതെങ്കിലും തീവ്രവാദപ്രസ്ഥാനത്തിലോ എത്തിപ്പെട്ടതായി ഒരു തെളിവും കിട്ടിയിട്ടില്ലെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുള്‍പ്പെടെ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നിട്ടും, തീവ്രഹിന്ദുത്വവാദിയായ സാധ്വി പ്രാചി സാക്കിര്‍നായിക്കിന്റെ തലയ്ക്കു വിലയിട്ടിരിക്കുന്നു. സാക്കിര്‍ നായിക്കിന്റെ തലകൊയ്യുന്നവര്‍ക്ക് 50 ലക്ഷം രൂപ നല്‍കുമെന്നാണു മുന്‍ വി.എച്ച്.പി നേതാവായ സാധ്വി പ്രാചി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചിരിക്കുകയാണിവിടെ സാധ്വി പ്രാചി. ഒരാളെ കൊല്ലുന്നതുപോലെത്തന്നെയാണു കൊല്ലാന്‍ പ്രേരണനല്‍കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ അതും ശിക്ഷാര്‍ഹമായ ക്രിമിനല്‍ക്കുറ്റമാണ്. എന്നിട്ടും അവര്‍ക്കെതിരേ കേസെടുത്തതായി അറിയില്ല. അതുപോകട്ടെ, ആരെങ്കിലും ഇതിനെതിരേ ശക്തമായി പ്രതികരിച്ചതായും അറിയില്ല. തികച്ചും വ്യക്തിപരമായാണു താന്‍ ഈ 'ഓഫര്‍' വയ്ക്കുന്നതെന്നു പറഞ്ഞതിനാല്‍ ഏതെങ്കിലും സംഘടനകളെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, സാധ്വി പ്രാചിയുടെ ഈ പ്രഖ്യാപനത്തെക്കുറിച്ചു അഭിപ്രായം പറയാന്‍ പല സംഘടനകള്‍ക്കും, പ്രത്യേകിച്ച് ഹിന്ദുസംഘടനകള്‍ക്കു ബാധ്യതയുണ്ട്.

മലാല യൂസഫ് സായി എന്നു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ, വിദ്യാഭ്യാസാവകാശത്തിനായി ശബ്ദമുയര്‍ത്തിയെന്ന പേരില്‍, പാക് തീവ്രവാദികള്‍ വെടിവച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ചപ്പോള്‍ ലോകമെങ്ങുമുള്ള മനുഷ്യസ്‌നേഹികള്‍ അതിനെതിരേ ശക്തമായി പ്രതികരിച്ചിരുന്നു. തീവ്രവാദം എവിടെയും ശക്തമായി അപലപിക്കേണ്ടതുതന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago