HOME
DETAILS
MAL
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് യാത്രാ വിലക്കുമായി യു.എസ്
backup
July 17 2020 | 02:07 AM
വാഷിങ്ടണ്‍: ചൈനയ്ക്കുമോല് കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കുപിന്നാലെ ദശലക്ഷക്കണക്കിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കു യാത്രാ വിലക്കേര്പ്പടുത്താന് യു.എസ് നടപടി സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്.
ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് ആണ് വിവരം പുറത്തു വിട്ടത്. റിപ്പോര്‍ട്ട് പ്രകാരം യാത്രാ വിലക്ക് 9.2 കോടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ ബാധിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ യു.എസില്‍ ഉള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വിസാ നിയന്ത്ര ണം ഏര്‍പ്പെടുത്താനും പുതിയ നിയമത്തിലൂടെ സാധിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് സൈനിക ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വ്യവസായികള്‍ എന്നിവരും യാത്രാവിലക്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഹോങ്കോങ് പരമാധികരാത്തില് അതിക്രമിച്ചു കയറുന്ന ചൈനയെ ശിക്ഷിക്കുന്നതിനുള്ള നിയമം പാസാക്കിയതായി കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചിരുന്നു. ഹോങ്കോങ് പരമാധികാര നിയമം കോണ്‍ഗ്രസില്‍ ഏകകണ്ഠ്യേന പാസാക്കിയതായും അദ്ദേഹം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."