സുരക്ഷാ പദ്ധതി: ജിദ്ദ കെ.എം.സി.സി വിതരണം ചെയ്തത് രണ്ടുകോടി
മലപ്പുറം: കഷ്ടപ്പെടുന്ന പ്രവാസിക്ക് കാരുണ്യത്തിന്റെ കൈതാങ് എന്ന സന്ദേശവുമായി ജിദ്ദ കെ.എം.സി.സി നടത്തുന്ന കാരുണ്യഹസ്തം കുടുംബ സുരക്ഷാ പദ്ധതിയില്‍ ഇതുവരേ വിതരണം ചെയ്തത് രണ്ടുകോടി രൂപ. അംഗങ്ങളായിരിക്കേ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള പദ്ധതി വിഹിതം, അംഗങ്ങള്‍ക്കുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയ ഇനങ്ങളിലാണ് കെ.എം.സി.സി കമ്മിറ്റി രണ്ടു കോടി രൂപയോളം വിതരണം ചെയ്തത്.
കഴിഞ്ഞ ദിവസം പാണക്കാട് നടന്ന ചടങ്ങില്‍ ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷാ പദ്ധതി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുപ്പത് ലക്ഷം രൂപ ബന്ധപ്പെട്ടവര്‍ക്ക് വിതരണം ചെയ്തു.
അടുത്തിടേ മരിച്ച മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് പുതുച്ചോലയുടെ കുടുംബത്തിനുള്ള നാല് ലക്ഷം രൂപയും ജിദ്ദയിലെ തലാല്‍ സ്കൂള്‍ ജീവനക്കാരനായിരുന്ന മരിച്ച കാട്ടില്‍ സൈതലവിയുടെ കുടുംബത്തിനുള്ള നാലു ലക്ഷം രൂപയുമാണ് കൈമാറിയത്. രണ്ടു ദിവസം മുന്‍പ് വഴിക്കടവില്‍ മിരച്ച ജിദ്ദ അല്‍ഖുംറ ഏരിയ കെ.എം.സി.സി സെക്രട്ടറി അഡ്വ. അബൂബക്കറിന്റെ കുടുംബത്തിനുള്ള പദ്ധതി വിഹിതം വീട്ടിലെത്തി ഏല്പിച്ചു. പ്രസിഡന്റ് അഹമ്മദ് പാളയാട്ട് അധ്യക്ഷനായി.
ജിദ്ദാ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഇസ്മയില്‍ മുണ്ടക്കുളം, നാസര്‍ മച്ചിങ്ങല്‍, ഇസ്ഹാഖ് പൂന്തോളി, ഷൗക്കത്ത് ഞാറക്കോടന്‍, വിവിധ കെ.എം.സി.സി നേതാക്കളായ പി.എം.എ ജലീല്‍, മദാരി അബ്ദുറഹ് മാന്‍, ജലീല്‍ ഒഴുകൂര്‍, കബീര്‍ മോങ്ങം, വി.വി അശ്റഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."