HOME
DETAILS
MAL
ട്വിറ്ററില്‍ വന്‍ സുരക്ഷാ പാളിച്ച
backup
July 17 2020 | 02:07 AM
സാന്‍ഫ്രാന്‍സിസ്‌കോ: സാമൂഹ്യ മാധ്യമമായ ട്വിറ്ററില്‍ വന്‍ സുരക്ഷാ പാളിച്ച. യു.എസ് മുന്‍പ്രസിഡന്റ് ബറാക്ക് ഒബാമ, മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്, സ്‌പെയ്‌സ് എക്‌സ് സി.ഇ.ഒ എലോണ്‍ മസ്‌ക്, ആമസോണ്‍ മേധാവി ജെഫ് ബെസോസ് അടക്കം യു.എസിലെ പ്രമുഖരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ആപ്പിള്‍, ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍, അമോരിക്കന്‍ റാപ്പര്‍ കന്യെ വെസ്റ്റ് തുടങ്ങിയവരുടെയും അക്കൗണ്ടുകള്‍ ഹാക്ക്‌ചെയ്തതില്‍ ഉള്‍പ്പെടും. ക്രിപ്‌റ്റോ കറന്‍സിസായ ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ടാണ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. ക്രിപ്‌റ്റോ കറന്‍സി ഇടപാടിലൂടെ പണം തട്ടാനായിരുന്നു ശ്രമം. എല്ലാവരുടെയും ട്വിറ്റര്‍ പേജില്‍ ഒരേ സന്ദേശമാണ് പ്രത്യക്ഷപ്പെട്ടത്.
'കൊവിഡ് കാരണം ഞാന്‍ എന്റെ സമൂഹത്തിന് തിരികെ നല്‍കുകയാണ്. താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കുന്ന ബിറ്റ്‌കോയിനുകള്‍ക്ക് ഇരട്ടിതുത ഞാന്‍ നല്‍കും. 1000 ഡോളര്‍ നല്‍കിയാല്‍ 2000 ഡോളര്‍ തിരികെ നല്‍കും. 30 മിനിറ്റ് മാത്രമേ ഈ അവസരം ലഭിക്കൂ. ആസ്വദിക്കൂ.' എന്നാണ് ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പ്രത്യക്ഷപ്പെട്ട സന്ദേശം. ബിറ്റ് കോയിന്‍ കൈമാറുന്നതിന് വാലറ്റ് അഡ്രസും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.
സംഭവത്തിനു പിന്നാലെ ട്വീറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തി. പാസ്‌വേര്‍ഡ് മാറ്റാനും സാധിക്കുന്നില്ല. സംഭവം പരിശോധിക്കുന്നുണ്ടെന്നും പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ട്വിറ്റര്‍ അറിയിച്ചു.
ഒന്നില്‍ കൂടുതല്‍ ബിറ്റ്‌കോയിന്‍ വാലറ്റ് അഡ്രസുകള്‍ വന്നതിനാല്‍ ഇവയുടെ ഉറവിടം കണ്ടെത്തുന്നതും പ്രതിസന്ധിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."