HOME
DETAILS
MAL
പ്രചാരണത്തില്‍ പിന്നിലെന്ന് സര്‍വേ: ട്രംപ് മാനേജറെ മാറ്റി
backup
July 17 2020 | 02:07 AM
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരം കടുക്കുകയും പ്രചാരണത്തില്‍ താന്‍ പിന്നിലാണെന്ന് സര്‍വേ ഫലങ്ങള്‍ പുറത്തു വരുകയും ചെയ്തതോടെ ട്രംപ് ക്യാംപയിന് മാനേജര്‍ ബ്രാഡ് പാര്സ്കെയിലിനെ മാറ്റി. 2016 പ്രചാരണത്തില്‍ ഫീല്‍ഡ് ഡയരക്ടറായിരുന്ന ബില്‍ സ്റ്റീഫനാണ് പുതിയ മാനേജര്‍.
പ്രചാരണത്തില്‍ ട്രംപ് ഡമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെക്കാള്‍ പിന്നിലാണെന്ന് കഴിഞ്ഞദിവസത്തെ അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കിയിരുന്നു. പാര്‍സ്കെയില്‍ പ്രചാരണത്തില്‍ നിന്ന് പിന്‍വലിയുന്നതായി നേരത്തെ തന്നെറിപ്പോര്ട്ടുണ്ടായിരുന്നു. എന്നാല്‍ ബ്രാഡ് പാര്‍സ്കെയില്‍ ദീര്‍ഘകാലമായി തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നയാളാണെന്നും അദ്ദേഹം പ്രചാരണത്തിന്റെ പ്രധാന ഉപദേഷ്ടാവായി തുടരുമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപും ഭര്‍ത്താവ് ജാരെദ് കുഷ്നറും പാര്സ്കെയിലിനെതിരായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."