എം.എം മണിയെ സി.പി.എം ഭയക്കുന്നു: പി.എം വേലായുധന്
കാസര്‍കോട്: മന്ത്രി എം.എം മണിയെ സി.പി.എം ഭയക്കുകയാണെന്നു ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന് പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ.ജി മാരാര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടുക്കിയില്‍ നടന്നിരിക്കുന്ന സി.പി.എം നേതാക്കന്മാരുടെ ഉള്‍പ്പെടെയുള്ള കൈയേറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മണിക്കറിയാം. അത് വിളിച്ചു പറയുമോയെന്ന് പാര്‍ട്ടി ഭയക്കുന്നു. സി.പി.എം എഴുതി തയാറാക്കി നല്കിയ പ്രസ്താവനയാണ് മണി നിയമസഭയില്‍ വായിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് അധ്യക്ഷനായി. ദേശീയ സമിതി അംഗങ്ങളായ മടിക്കൈ കമ്മാരന്, എം സജ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായ്ക്, സമിതിയംഗം പി സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന്, സുധാമ ഗോസാഡ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."