HOME
DETAILS
MAL
സ്പീക്കറുടെ അയോഗ്യതാ മുന്നറിയിപ്പിനെതിരേ സച്ചിന് പക്ഷം ഹൈക്കോടതിയില്‍
backup
July 17 2020 | 02:07 AM
- കോണ്‍ഗ്രസ് വിട്ടില്ലെന്ന് എം.എല്‍.എമാര്‍
ജയ്പൂര്‍: പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ അയോഗ്യരാക്കലുള്പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന രാജസ്ഥാന് സ്പീക്കര്‍ സി.പി ജോഷിയുടെ മുന്നറിയിപ്പ് നോട്ടീസിനെതിരേ സച്ചിന് പൈലറ്റ് പക്ഷം ഹൈക്കോടതിയെ സമീപിച്ചു. സച്ചിനൊപ്പമുള്ള 18 എം.എല്‍.എമാര്‍ക്കാണ് സ്പീക്കര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ രണ്ട് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കാത്തത് അയോഗ്യരാക്കലുള്പ്പടെയുള്ള നടപടികള്‍ക്ക് മതിയായ കാരണമാണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് 14ന് നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ സമയപരിധി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സച്ചിന് പക്ഷത്തിന് വേണ്ടി എം.എല്‍.എ പൃഥിരാജ് മീണ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി ഇന്നലെ തന്നെ കോടതി വാദത്തിനെടുത്തെങ്കിലും ചില ഭേദഗതികള്‍ വരുത്താന്‍ അനുമതി തേടി സച്ചിന് പക്ഷത്തിന്റെ അഭിഭാഷകന് ഹരീഷ് സാല്‍വെ അപേക്ഷ നല്കി. ഇത് അനുവദിച്ച ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ്മ കേസ് പരിഗണിക്കുന്നത് നീട്ടി. കേസ് ഡിവിഷന് ബെഞ്ച് കേള്‍ക്കണമെന്ന ആവശ്യവും ഹരീഷ് സാല്‍വെ ഉന്നയിച്ചു. ഹരജിക്കാര്‍ക്ക് വേണ്ടി ഹരീഷ് സാല്‍വെയ്ക്ക് പുറമെ മുകുള്‍ റോഹ്തകി, ദേവദത്ത് കാമത്ത് തുടങ്ങിയ പ്രമുഖ അഭിഭാഷകരാണ് ഹാജരാകുന്നത്. സ്പീക്കര്‍ക്ക് വേണ്ടി അഭിഷേക് മനു സിങ്വി, അഭയ് ബണ്ഡൂരി തുടങ്ങിയ അഭിഭാഷകരും ഹാജരാകും.
തങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഈ നോട്ടീസ് നിലനില്‍ക്കുന്നതല്ലെന്നും എം.എല്‍.എമാര്‍ നല്കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."