അഞ്ചാമതും ഇസ്‌റാഈലിന്റെ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു
ജറുസലേം: അഞ്ചാം തവണയും ഇസ്‌റാഈല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയിച്ച് ബെഞ്ചമിന്‍ നെതന്യാഹു. മുന്‍ സൈനിക മേധാവിയും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവുമായ ബെന്നി ഗ്ലാന്‍സ് ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് റെക്കോര്‍ഡ് നേട്ടവുമായി വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയുടെ നേതാവ് നെതന്യാഹു അധികാരം നിലനിര്‍ത്തിയത്.
2009ല്‍ അധികാരത്തിലേറിയ നെതന്യാഹുവിനെതിരെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയന്നിരുന്നു. എന്നാല്‍ 97 ശതമാനം വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി 37 സീറ്റുകളും ബെന്നി ഗ്ലാന്‍സിന്റെ പാര്‍ട്ടി 36 സീറ്റുകള്‍ നേടി. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടാന്‍ കഴിയാത്തതിനാല്‍ 120 സീറ്റുകളുള്ള ഇസ്രയേല്‍ പാര്‍ലമെന്റ് ഭരിക്കുന്നത് സഖ്യസര്‍ക്കാര്‍ ആയിരിക്കും.
ഇതിനായുള്ള ചര്‍ച്ച തുടങ്ങിയതായി നെതന്യാഹു വ്യക്തമാക്കി. ഒരിക്കല്‍ കൂടി പ്രധാനമന്ത്രി പദത്തില്‍ എത്താന്‍ സാധിച്ചാല്‍ ഏറ്റവും കൂടുതല്‍ കാലം ഇസ്രയേല്‍ ഭരിച്ച ബെന്‍ ഗൂറിയന്റെ റെക്കോര്‍ഡ് മറികടക്കാനും നെതന്യാഹുവിന് കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."