ജില്ലയില്‍ കൃഷി നശിച്ചവര്‍ക്കുള്ള ധനസഹായ വിതരണം ഉടന്‍
മലപ്പുറം: ജില്ലയില്‍ കൃഷി നശിച്ചവര്‍ക്കുള്ള ധനസഹായ വിതരണം ഉടന്‍. 5.97 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. 2013 മുതല്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുകയാണിത്. ജില്ലയില്‍ 19,245 പേര്‍ക്കാണ് കൃഷിനാശവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കാനുള്ളത്. അടുത്ത ആഴ്ചയോടെ കൃഷിവകുപ്പ് തുക വിതരണം ചെയ്യും. കഴിഞ്ഞ ജൂണ്‍ 25നാണ് വിവിധ ജില്ലകള്‍ക്കായി നഷ്ടപരിഹാരം നല്‍കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ 12 കോടി അനുവദിച്ചിരുന്നത്.
അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ 11.39 കോടിയാണ് കാര്‍ഷിക മേഖലയില്‍ ജില്ലക്കു നേരിട്ട നഷ്ടം. 730.12 ഹെക്ടര്‍ പ്രദേശത്തെ 3,300 കര്‍ഷകരെ കാലവര്‍ഷകെടുതികള്‍ ബാധിച്ചു. തെങ്ങിന്‍ തൈകള്‍ നശിച്ചതുമൂലം 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാഴകൃഷി നശിച്ചയിനത്തില്‍ 872.59 ലക്ഷമാണ് നഷ്ടം.
കമുങ്ങുകള്‍ നശിച്ചയിനത്തില്‍ 28.26 ലക്ഷം, വെറ്റിലകൃഷിയില്‍ 61.77 ലക്ഷം, റബര്‍ 49.68 ലക്ഷം, കുരുമുളക് 2.56 ലക്ഷം, നെല്ല് 39.46 ലക്ഷം, മരച്ചീനി 38.8 ലക്ഷം, പച്ചക്കറി 15.55 ലക്ഷം എന്നിങ്ങനെയാണ് നഷ്ടം. ഇന്നലെയും പലയിടങ്ങളിലും ശക്തമായ കാറ്റോടുകൂടിയ മഴയാണ് അനുഭവപ്പെട്ടത്.
940 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം പെയ്തത് 54.13 മില്ലിമീറ്റര്‍ വരും.
കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 35.62 ലക്ഷം രൂപയുടെ നഷ്ടം
കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും മാത്രം ജില്ലയില്‍ 35.62 ലക്ഷം രൂപയുടെ നഷ്ടം. കാലവര്‍ഷം ജില്ലയിലെ മുഴുവന്‍ വില്ലേജുകളെയും ബാധിച്ചു. 40 വീടുകള്‍ക്ക് ഭാഗികമായി നാശം സംഭവിച്ചു. ഇവക്ക് 8.75 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിരൂരില്‍ 13, പൊന്നാനി 11, തിരൂരങ്ങാടി ഒന്ന്, പെരിന്തല്‍മണ്ണയില്‍ രണ്ട്, നിലമ്പൂരില്‍ അഞ്ച്, കൊണ്ടോട്ടിയില്‍ ആറ്, എറനാട് രണ്ടും വീടുകള്‍ക്കാണ് ഭാഗിക നാശം സംഭവിച്ചത്. ജില്ലയില്‍ ഇതുവരെ എട്ടുപേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായും 12.2 കോടിയുടെ നാശനഷ്ടമുണ്ടായതായും ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."