സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെയെന്ന് ആരോപണം
ചെങ്കള: സി.പി.എം നിയന്ത്രണത്തിലുള്ള ചെങ്കള ഇ.കെ നായനാര്‍ സഹകരണ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്നു പരാതി. ഇതുസംബന്ധിച്ചു ബദിയടുക്ക ചെടേക്കാലിലെ വിവരാവകാശ പ്രവര്ത്തകന് സി.എച്ച് മുഹമ്മദ് കുഞ്ഞി മുഖ്യമന്ത്രിക്കു പരാതി നല്കി.
പത്തു വര്‍ഷത്തിലധികമായി ചെങ്കളയില്‍ പ്രവര്‍ത്തിക്കുന്ന നായനാര്‍ ആശുപത്രി ഇതുവരെ എന്‍.ഒ.സി വാങ്ങിയിട്ടില്ലെന്നും ആശുപത്രിക്കെതിരേ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു.
കെട്ടിടം ആശുപത്രിക്ക് അനുയോജ്യമല്ലാത്തതിനാലാണു പ്രവര്‍ത്തന ലൈസന്‍സ് നല്‍കാതിരുന്നതെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ രോഗികളുടെ കാര്യത്തിലോ ചികിത്സാ കാര്യത്തിലോ എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചാല്‍ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനും തടസം സൃഷ്ടിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് വിവരവകാശ പ്രവര്ത്തകന് മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നത്. 2005ലാണ് 100 കിടക്കകളോടുകൂടിയ സഹകരണ ആശുപത്രി ചെങ്കളയില്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."