കനയ്യ തൊഴില്‍രഹിതന്‍; ആറുലക്ഷം രൂപയുടെ ആസ്തിയുണ്ട്
പട്‌ന: ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് സി.പി.ഐ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന ജെ.എന്‍.യുവിലെ മുന്‍ തീപ്പൊരി വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ തൊഴില്‍രഹിതന്‍. തനിക്ക് ആറുലക്ഷം രൂപയുടെ ആസ്തി മാത്രമാണ് ഉള്ളതെന്നും കനയ്യ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
മാഗസിനുകളിലേക്കും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലേക്കും എഴുതിയ വകയിലും വിവിധ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ഗസ്റ്റ് ലക്ച്ചറായി സേവനംചെയ്ത വകയിലും പണം സമ്പാധിച്ചിട്ടുണ്ട്. 'ബിഹാര്‍ ടു തിഹാര്‍' എന്ന തന്റെ പുസ്തക വില്‍പ്പനയിലൂടെയും വരുമാനമുണ്ടെന്നും കനയ്യ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.
24,000 രൂപയാണ് കൈവശമുള്ളത്. ബാങ്ക് അക്കൗണ്ടുകളിലായി 3,57,848 രൂപയുടെ നിക്ഷേപമുണ്ട്. കുടുംബസ്വത്തായി ലഭിച്ച രണ്ടുലക്ഷം രൂപ വിലമതിക്കുന്ന വീടും ഉണ്ട്. കുടുംബത്തിന് കാര്‍ഷിക ഭൂമിയില്ല. അച്ഛന്‍ കര്‍ഷകനും അമ്മ അംഗണവാടി തൊഴിലാളിയുമാണ്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് അഞ്ചു കേസുകളാണ് തന്റെ പേരിലുള്ളതെന്നും കനയ്യ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."