HOME
DETAILS
MAL
മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഉത്തരവാദി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മാത്രം: സുധാകര്‍ റെഡ്ഡി
backup
April 10 2019 | 16:04 PM
മലപ്പുറം: ഇടതുപക്ഷത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫാസിസ്റ്റ് ശക്തികള്‍ക്ക് വളരാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഒരുക്കുന്നതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. മോദി വീണ്ടും പ്രധാനമന്ത്രി ആയാല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാത്രമായിരിക്കും അതിന് ഉത്തരവാദികളെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുക മാത്രമാണ് ഇന്‍കം ടാക്സ് റെയ്ഡുകളുടെ ലക്ഷ്യം. പ്രധാനമന്ത്രിയും മന്ത്രിമാരും ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടുകയാണെന്നും സുധാകര്‍ റെഡ്ഡി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."