വൈദ്യുതി മുടക്കം പതിവ്; ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച കേബിളുകള്‍ വിസ്മൃതിയിലേക്ക്
കാഞ്ഞങ്ങാട്: നഗരത്തില്‍ വൈദ്യുതി മുടക്കം പതിവാകുമ്പോഴും വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച ഭൂഗര്‍ഭ കേബിളുകള്‍ വിസ്മൃതിയിലാകുന്നു. ലക്ഷങ്ങള്‍ മുടക്കി ഇത് സ്ഥാപിച്ചിട്ടു പത്തു വര്‍ഷം കഴിഞ്ഞെങ്കിലും ബി.എസ്.എന്‍.എല്‍ അധികൃതരും വൈദ്യുതി വകുപ്പ് അധികൃതരും തര്‍ക്കത്തിലായതോടെയാണ് ഭൂഗര്‍ഭ കേബിളില്‍ കൂടി വൈദ്യുതി കടത്തി വിടാന്‍ ബന്ധപ്പെട്ട വകുപ്പിനു സാധിക്കാതെ വന്നത്.
വൈദ്യുത വകുപ്പ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുമ്പോള്‍ ഭൂമിക്കടിയില്‍ കൂടി കടന്നു പോകുന്ന ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ കേബിളില്‍ നിന്നു ആവശ്യത്തിനുള്ള അകലം പാലിച്ചില്ലെന്ന കാരണം പറഞ്ഞാണ് ടെലിഫോണ്‍ അതോറിറ്റി വൈദ്യുത കേബിള്‍ ചാര്‍ജ് ചെയ്യുന്നതിന് അനുമതി നല്‍കാതിരുന്നത്. നഗരത്തില്‍ പാത നവീകരണ ജോലി തുടങ്ങിയതോടെ ഈ കേബിളിന്റെ അവസ്ഥ സര്‍വകക്ഷി യോഗത്തില്‍ ഇരുവകുപ്പിന്റെയും മേധാവികളുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
എന്നാല്‍ രണ്ടു വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."