ഐ.എസ് ബന്ധം: സമുദായത്തെ സംശയനിഴലില്‍ നിര്‍ത്തുന്ന ഫാസിസ്റ്റ് ശ്രമം അവസാനിപ്പിക്കണമെന്ന് സമസ്ത
കോഴിക്കോട്: ഐ.എസ് തീവ്രവാദവുമായി ബന്ധപ്പെടുത്തി മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഫാസിസ്റ്റുകള്‍ നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്നു സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതിയോഗം ആവശ്യപ്പെട്ടു.
തീവ്രസലഫിസം ബാധിച്ച ഏതാനും ചെറുപ്പക്കാര്‍ നാടുവിട്ടത് ഐ.എസില്‍ ചേരാനാണെന്ന തരത്തിലുള്ള പ്രചാരണത്തിന്റെ മറപിടിച്ചു മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. നാട്ടില്‍ സമാധാനസന്ദേശത്തിലൂടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോ. സാക്കിര്‍ നായിക്കിനെ വേട്ടയാടുന്നത് മതപ്രബോധനത്തെ തടയിടാനുള്ള ഫാസിസ്റ്റ് അജന്‍ഡയുടെ ഭാഗമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ക്കതീതമായി സമുദായം ഇതിനെതിരേ ഒന്നിച്ചു ശബ്ദിക്കണമെന്നും ഏകസിവില്‍കോഡ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്്‌ലിയാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം.സാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ടി.ഹംസ മുസ്‌ലിയാര്‍, കെ. ഉമര്‍ഫൈസി, എ.വി അബ്ദുറഹ്മാന്‍ മുസ്്‌ലിയാര്‍, കെ. മമ്മദ് ഫൈസി തിരൂര്‍ക്കാട്, ഡോ. എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, എം.സി മായിന്‍ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍, പി.എ ജബ്ബാര്‍ ഹാജി പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."