HOME
DETAILS
MAL
മത്സ്യബന്ധന യാനങ്ങള്‍ക്ക് ഒന്നു മുതല്‍ കളര്‍ കോഡ് നിര്‍ബന്ധം
backup
April 25 2017 | 22:04 PM
കാസര്‍കോട്: ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചുവരുന്ന എല്ലാ ഫിഷിങ് ബോട്ടുകള്‍ക്കും ഏകീകൃത കളര്‍ കോഡിങ് നിയമം വഴി നടപ്പാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കു കൂടി കളര്‍കോഡിങ് നിയമം മേയ് ഒന്നു മുതല്‍ നടപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഹള്ളിനു കടുംനീലയും വീല്‍ഹൗസിന് ഓറഞ്ച് നിറവുമാണ് കളര്‍ കോഡിങ്. കളര്‍കോഡ് നിയമം പ്രാവര്‍ത്തികമാക്കാത്ത ബോട്ടുകളേയും ഇന്‍ബോര്‍ഡ് വള്ളങ്ങളെയും പിടിച്ചെടുത്തു നിയമ നടപടി കൈക്കെള്ളുമെന്ന് ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."