കീഴാറ്റൂര്‍: ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി അധികൃതര്‍ക്ക് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. എന്നാല്‍ രണ്ടു വീട്ടുകാരുടെ ഭൂമി എറ്റെടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ബൈപാസും ഇതിന്റെ പേരിലുള്ള സ്ഥലം ഏറ്റെടുക്കലും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹരജിയില്‍ ലതാ സുരേഷ്, ജാനകി എന്നിവരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് തടഞ്ഞിരിക്കുന്നത്.
അതേസമയം ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്ന നടപടിയുമായി അധികൃതര്‍ക്ക് മുന്നോട്ടു പോവാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ എതിര്‍കക്ഷികളായ കേന്ദ്രസര്‍ക്കാര്‍, ദേശിയപാതാ അതോരിട്ടി എന്നിവരുടെ വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. കീഴാറ്റൂര്‍ ബൈപാസ് നിര്‍മാണത്തിനെതിരേ വയല്‍കിളികള്‍ എന്ന പേരില്‍ സരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ നേരത്തെ വന്‍ പ്രക്ഷോഭം നടന്നിരുന്നുവെങ്കിലും ബൈപാസ് നിര്‍മാണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."