കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം; കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 30 പേര്‍ക്കുമെതിരെ കേസ്
കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം നടത്തിയ കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 30 പേര്‍ക്കുമെതിരെ കേസ്. സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇവര്‍ക്കെതിരെ നാദാപുരം പൊലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം തൂണേരി പഞ്ചായത്ത് പ്രസിഡന്റ് അടക്കം നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞദിവസം തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 53 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് കൊവിഡ് പോസിറ്റീവായത്. നേരത്തെ തൂണേരിയില്‍ പോസിറ്റീവായിരുന്ന രണ്ട് പേരുടെ സമ്പര്‍ക്കത്തില്‍ വരുന്ന 400 പേരുടെ സ്രവമാണ് പരിശോധിച്ചിരുന്നത്.
സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ കോഴിക്കോട് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 286 പേരാണ് വിവിധ ആശുപത്രികളിലായി ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."