തെരഞ്ഞെടുപ്പ് നോട്ടിസ് വിതരണം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെ സംഘ്പരിവാര്‍ കൈയേറ്റം
തൃശൂര്‍: നഗരത്തില്‍ തെരഞ്ഞെടുപ്പ് നോട്ടിസ് വിതരണം ചെയ്യുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ കൈയേറ്റം. പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല അധിക്ഷേപവും നടത്തിയെന്ന പരാതിയുമുണ്ട്. നഗരത്തില്‍ പാറമേക്കാവ് ക്ഷേത്രത്തിനു സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാര്‍ക്കും ഇടതുമുന്നണി സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിനു വേണ്ടി ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന വിതരണം ചെയ്യുമ്പോഴായിരുന്നു സംഘടിച്ചെത്തിയ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരെ തടയുകയും ഭീഷണിപ്പെടുത്തി അധിക്ഷേപിക്കുകയും ചെയ്തത്.
ശബരിമലയുടെ പേര് പറഞ്ഞും വിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞുമായിരുന്നു വിദ്യാര്‍ഥികള്‍ക്ക് നേരെ ഇവര്‍ തട്ടിക്കയറിയത്. നോട്ടിസ് വിതരണം സമ്മതിക്കില്ലെന്നു പറഞ്ഞ് ഇവരെ തടഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടികള്‍ക്ക് നേരെ അസഭ്യവര്‍ഷവും കൈയേറ്റത്തിന് ശ്രമവുമുണ്ടായത്്.സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കുമെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."