HOME
DETAILS

വേളം കൊലപാതകം: പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെ.പി.എ മജീദ്

  
backup
July 17 2016 | 03:07 AM

%e0%b4%b5%e0%b5%87%e0%b4%b3%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a8

കോഴിക്കോട്: ഒരു പ്രകോപനവുമില്ലാതെ വേളം പുത്തലത്ത് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീനെ കുത്തിക്കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ആവശ്യപ്പെട്ടു. ഏകപക്ഷീയ ആക്രമണത്തിലൂടെ തങ്ങളുടെ തനിരൂപം പ്രകടിപ്പിക്കുകയായിരുന്നു എന്‍.ഡി.എഫും എസ്.ഡി.പി.ഐയും. ആക്രമണത്തെ ആക്രമണം കൊണ്ടു നേരിടുന്നതു മുസ്‌ലിംലീഗ് നയമല്ല.

ഇടതുപക്ഷത്തിന്റെ കോട്ടയായി ഗണിച്ചിരുന്ന കുറ്റ്യാടി യു.ഡി.എഫ് മുസ്‌ലിംലീഗിലൂടെ പിടിച്ചെടുത്തതോടെ സി.പി.എമ്മിന്റെ കൂലിത്തല്ലുകാരായി മേഖലയില്‍ എന്‍.ഡി.എഫുകാര്‍ മാറിയിരിക്കുകയാണ്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ക്കെതിരേ മുസ്‌ലിംലീഗ് ശക്തമായി നിലയുറപ്പിക്കും. കുറ്റക്കാര്‍ക്കെതിരേ പൊലിസ് ശക്തമായ നടപടിക്കു തയാറാകണം. മേഖലയില്‍ സമാധാനം ഉറപ്പാക്കാനും അക്രമികളെ ഒറ്റപ്പെടുത്താനും എല്ലാവരും മുന്നോട്ടുവരണം.

നസീറുദ്ദീന്റെ വിയോഗം ഉണ്ടാക്കിയ മുറിവ് സംഘര്‍ഷമാവാതെ കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

ശക്തമായ നടപടി വേണം: യൂത്ത് ലീഗ്

കോഴിക്കോട്: വേളത്തു മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീനെ കൊലപ്പെടുത്തിയ എന്‍.ഡി.എഫുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എന്‍.ഡി.എഫിനെതിരേ ശക്തമായ നടപടികളെടുക്കണമെന്നും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിയും ജനറല്‍ സെക്രട്ടറി സി.കെ.സുബൈറും ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് നസീറുദ്ദീനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിച്ചു പുറത്തുകൊണ്ടുവരണം. മനപൂര്‍വമായ നരഹത്യയിലെ ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല.

തീവ്രവാദ സംഘടനകളോട് യൂത്ത് ലീഗ് പുലര്‍ത്തുന്ന കര്‍ക്കശ നിലപാടിനോടുള്ള പ്രതികാരമായിട്ടു കൂടി വേണം ഇതിനെ കാണേണ്ടത്. എന്‍.ഡി.എഫില്‍ ചേരുന്നതിനു വൈമനസ്യം പ്രകടിപ്പിച്ചതിലുള്ള വിരോധമാണ് നസീറുദ്ദീന്റെ കൊലയ്ക്കു പിന്നില്‍.

സംഭവത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടാണു സ്വീകരിക്കുകയെന്നു വ്യക്തമാക്കണം. വോട്ടിനുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും ഇത്തരം തീവ്രവാദ ശക്തികളെ ഒപ്പംകൂട്ടുന്നവര്‍ ഇതിനു മറുപടി പറയണം.

നസീറുദ്ദീന്റെ കൊലയാളികള്‍ പിടിക്കപ്പെട്ടേക്കാം. എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനവും അക്രമണങ്ങളും തുടരുകയാണ്. ഇതിനെ എന്നേക്കുമായി അവസാനിപ്പിക്കാനുള്ള നടപടികളും നിലപാടുകളുമാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നസീറുദ്ദീന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു പ്രകടനം നടത്താനും നേതാക്കള്‍ ആഹ്വാനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago