സുപ്രിംകോടതി രജിസ്ട്രിയുടെ വിവേചനത്തെക്കുറിച്ച് പരാതിപ്പെട്ട അഭിഭാഷകന് 100 രൂപ പിഴ
ന്യൂഡല്‍ഹി: കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ വിവേചനം കാട്ടുന്നുവെന്ന പരാതിയുന്നയിച്ചതിന് അഭിഭാഷകന് 100 രൂപ പിഴ ചുമത്തിയ സുപ്രിംകോടതി ബെഞ്ചിന്റെ നടപടിക്കെതിരേ വ്യത്യസ്ത പ്രതിഷേധവുമായി അഭിഭാഷകര്‍. 50 പൈസയുടെ നാണയങ്ങള്‍ പിരിച്ച് പിഴയടച്ചാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്. അഭിഭാഷകനായ ദീപക് കന്‍സലാണ് രജിസ്ട്രിക്കെതിരേ പരാതിയുമായി സുപ്രിംകോടതിയിലെത്തിയത്. ചില കേസുകള്‍ രജിസ്ട്രി ഫയല്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യുന്നുവെന്നും ചിലത് ദിവസങ്ങള്‍ വൈകിക്കുന്നുവെന്നും ഹരജിയില്‍ പരാതിപ്പെട്ടിരുന്നു.
ജൂലൈ ആറിന് ഹരജി തള്ളിയ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എസ് അബ്ദുല്‍ നസീന് എന്നിവരടങ്ങിയ ബെഞ്ചാണ് അഭിഭാഷകന് പിഴയിട്ടത്. ഇതിനെതിരേ അഭിഭാഷകര്‍ പ്രതിഷേധിച്ചു. തൊട്ടടുത്ത ദിവസം തന്നെ അഭിഭാഷകര്‍ വാട്സാപ്പിലൂടെ 50 പൈസ നാണയം പിരിക്കല്‍ കാംപയിന് തുടങ്ങി. 50 പൈസയുടെ 200 നാണയം പിരിച്ച് പിഴയടക്കുകയും ചെയ്തു. താന്‍ മാത്രമല്ല, മറ്റു അഭിഭാഷകരും ഇതേ വിവേചനം നേരിടുന്നുണ്ടെന്നും ഇതിനെതിരേ പ്രതിഷേധിക്കാന്‍ എല്ലാവരും രംഗത്തു വന്നതില്‍ സന്തോഷമുണ്ടെന്നും ദീപക് കന്‍സല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."