കിങ്‌സിനെ വീഴ്ത്തി റോയലാവാന്‍ രാജസ്ഥാന്‍
ജയ്പൂര്‍: സ്വന്തം കാണികള്‍ക്കു മുന്നില്‍ ചെന്നൈയെ നേരിടാനിറങ്ങുമ്പോള്‍ സമ്മര്‍ദത്തിലാണ് രാജസ്ഥാന്‍. കളിച്ച അഞ്ചു മത്സരങ്ങളില്‍ നാലിലും തോറ്റ രാജസ്ഥാന്‍ നിലവില്‍ പോയിന്റ് ടേബിളില്‍ ബാംഗ്ലൂരിനു മുകളില്‍ ഏഴാം സ്ഥാനത്താണ്. ഇനിയുളള കളികള്‍ പരാജയപ്പെട്ടാല്‍ ഈ സീസണില്‍ രാജസ്ഥാന് ഒരു തിരിച്ചുവരവുണ്ടാവില്ല.
നേരത്തെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ചെന്നൈനോട് എട്ടു റണ്‍സിന് തോറ്റിരുന്നു രാജസ്ഥാന്‍. ബൗളിങ്ങിലെയും ബാറ്റിങിലെയും സ്ഥിരതയില്ലാത്ത പ്രകടനമാണ് രാജസ്ഥാന്റെ പരാജയകാരണം. കൊല്‍ക്കത്തയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റുകള്‍ അവശേഷിച്ചിട്ടും നേടാനായത് 139 റണ്‍സ് മാത്രമായിരുന്നു.
ബാറ്റിങ്ങില്‍ പരാജയപ്പെടുമ്പോള്‍ ബൗളിങില്‍ പ്രതിരോധം തീര്‍ക്കാനോ ബൗളിങ്ങില്‍ പരാജയപ്പെടുമ്പോള്‍ ബാറ്റിങില്‍ മികവു പുലര്‍ത്തി വിജയിക്കാനോ ടീമിനു കഴിയുന്നില്ല. 8.4 കോടി രൂപമുടക്കി ടീമിലെടുത്ത ജയദേവ് ഉനദ്ഘട്ടിനെ പോലെയുളള താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മലയാളി താരം സഞ്ജുവിന്റെ പരുക്ക് രാജസ്ഥാന്‍ ടീമനെ ചില്ലറയൊന്നുമല്ല അലട്ടുന്നത്. ഇന്നത്തെ മത്സരത്തിലും സഞ്ജു കളിക്കുന്ന കാര്യത്തില്‍ സംശയമാണ്.
മറുഭാഗത്ത് ചാംപ്യന്‍ ടീമിനൊത്ത പ്രകടനമാണ് ചെന്നൈ കാഴ്ചവയ്ക്കുന്നത്. ഒത്തിണക്കമുളള കളിയിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കുകയാണ് ചെന്നൈ. ആകെ പരാജയപ്പെട്ടത് മുംബൈയോടുമാത്രം. ഓരോ മത്സരത്തിലും തന്റെ ക്യാപ്റ്റന്‍സി മികവ് എത്രത്തോളമുണ്ടെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് എം.എസ്.ഡി. തന്റെ ടീമിലെ ഓരോ കളിക്കാരനെയും എങ്ങനെ ഉപയോഗിക്കണമെന്ന് ധോണിയ്ക്ക് നന്നായി അറിയാം. ക്യാപ്റ്റന്‍ കൂള്‍ എന്ന പതിവു ശൈലിയില്‍നിന്ന ശാന്തത കൈവെടിഞ്ഞ് ദീപക് ചാഹറിനു നേരെ ധോണി ഉറഞ്ഞുതുളളിയെങ്കിലും. ആ ശകാരം പോലും പിന്നീട് ഊര്‍ജമാക്കിമാറ്റിയ ദീപകിനെയാണ് കൊല്‍ക്കത്തയ്‌ക്കെതിരെയുളള കഴിഞ്ഞ മത്സരത്തില്‍ കണ്ടത്. ക്രിക്കറ്റ് വിമര്‍ശകര്‍ എഴുതിത്തളളിയ ഹര്‍ഭജനും താഹിറുമെല്ലാം മികച്ച രീതിയില്‍ ബോള്‍ ചെയ്യുന്നു. കഴിഞ്ഞ മത്സരത്തില്‍ റസ്സലിനെ കാഴ്ചക്കാരനാക്കി കൊല്‍ക്കത്തയെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട ബൗളിങ്‌നിര ശക്തമാണ്. ബാറ്റിങിലും ചെന്നൈക്ക് ആശങ്കകളില്ല. നിലവിലെ സാഹചര്യത്തില്‍ ചെന്നൈയെ മറികടക്കുക എന്നത് രാജസ്ഥാന് ബാലികേറാ മലയാണ്. എന്നാല്‍ ഇത് ട്വന്റി-20 ആണ്. ഏതു നിമിഷവും കളി മാറി മറിയാം. രാത്രി എട്ടിനാണ് മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."