HOME
DETAILS

റഷ്യക്കു പിന്നാലെ ചൈനക്കെതിരെയും വാക്‌സിന്‍ മോഷണ ആരോപണം

  
backup
July 18 2020 | 02:07 AM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%86-%e0%b4%9a%e0%b5%88%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95

 


ന്യൂയോര്‍ക്ക്:പ്രമുഖ രാഷ്ട്രങ്ങള്‍ കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത് അവസാന ഘട്ടത്തിലെത്തിയെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ വാക്‌സിന്‍ മോഷണ ആരോപണങ്ങളും വര്‍ധിച്ചു. വാക്‌സിന്‍ പരീക്ഷണം റഷ്യ ഹാക്ക് ചെയ്‌തെന്ന് യു.എസ്, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ചൈനയും ആരോപണത്തിനിരയായിരിക്കുന്നു.
യു.എസ് അറ്റോര്‍ണി ജനറല്‍ വില്യം ബാറാണ് ചൈനക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ മോഷ്ടിക്കാന്‍ ചൈന അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളേയും ബിസിനസിനേയും ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെന്നാണ് ബാര്‍ പറഞ്ഞത്.
എന്നാല്‍ ബാറിന്റെ ആരോപണത്തെ അസംബന്ധം എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനിങ് വിശേഷിപ്പിച്ചത്. പുതിയ കൊറോണ വൈറസ് വാക്‌സിനുകളുടെ ഗവേഷണത്തിലും വികസനത്തിലും ചൈന മുന്നിലാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നു പറഞ്ഞ അവര്‍ ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക ശക്തിയായ അമേരിക്കയെ നേരിടാനോ ബദലായി നില്‍ക്കാനോ ചൈന ശ്രമിക്കുന്നില്ലെന്നു വ്യക്തമാക്കി. എന്നാല്‍ വിദ്വേഷമുളവാക്കുന്ന അപവാദങ്ങള്‍ പ്രചരിപ്പിക്കുകയോ വാഷിങ്ടണിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാവുകയോ ചെയ്താല്‍ തീര്‍ച്ചയായും തിരിച്ചടിക്കുമെന്നും ചൈനീസ് വക്താവ് മുന്നറിയിപ്പു നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago
No Image

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

Kerala
  •  2 months ago
No Image

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; രജനീകാന്തിന്റെ വില്ലയിലും വെള്ളം കയറി 

National
  •  2 months ago
No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago