ജില്ലാ ലൈബ്രറി കൗണ്‍സിലിന് 5.5 കോടി രൂപയുടെ ബജറ്റ്
കണ്ണൂര്‍: ജില്ലാ ലൈബ്രറി കൗണ്‍സിലിനു 5.5 കോടിയുടെ ബജറ്റ്. വിവിധ പദ്ധതികള്‍ക്ക് 40 ലക്ഷം രൂപയും വനിതാ പുസ്തക വിതരണ പദ്ധതിക്ക് 50ലക്ഷം രൂപയും നല്‍കും. ബാലവേദി, കരിയര്‍ഗൈഡന്‍സ് സെന്റര്‍, വനിതാ വേദി, ലിറ്റില്‍ തിയേറ്റര്‍, താലുക്ക് റഫറന്‍സ് ലൈബ്രറി, അക്കാദമിക്ക് സ്റ്റഡിസെന്റ്, മോഡല്‍ വില്ലേജ് ലൈബ്രറി, ജയില്‍ ലൈബ്രറി, ആശുപത്രി ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനത്തിനും ഫണ്ട് നീക്കി വെച്ചിട്ടുണ്ട്.
ജില്ലാ ലൈബ്രറിക്ക് എട്ടു ലക്ഷം രൂപയും താലുക്ക് ലൈബ്രറികള്‍ക്ക് എട്ടു ലക്ഷം രൂപയും അനുവദിക്കും. പഞ്ചായത്തില്‍ ഒരു ഇ. വിജ്ഞാന കേന്ദ്രം സ്ഥാപിക്കുന്നതിന് ഏഴു ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. വിവിധ അക്കാദമികളായ സാഹിത്യ അക്കാദമി, നാടന്‍കലാ അക്കാദമി, ചലച്ചിത്ര അക്കാദമി, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ജൈവ പച്ചക്കറി വ്യാപനം, നാടക കളരി, പൊതു വിദ്യാഭ്യാസ സംരക്ഷണ ക്യാമ്പയിന്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിന്‍ എന്നിവ സംഘടിപ്പിക്കും.ഗ്രാമങ്ങളില്‍ ഊര്‍ജ്ജഗ്രാമം, ആരോഗ്യ ഗ്രാമം പദ്ധതിയും നടപ്പാക്കും. ജില്ലാ താലുക്ക് ഓഫിസുകള്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കും.
ബജറ്റ് ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ ബൈജു, വൈസ് പ്രസിഡന്റ് എം മോഹനന്‍ ബജറ്റ് അവതരിപ്പിച്ചു.എ.ശ്രീധരന്‍, വി.എം ഗോപി, കെ.എം ലതീഷ്, പി വിജയന്‍, ജോയിന്റ് സെക്രട്ടറി മാത്യു പുതുപറമ്പില്‍ സംസാരിച്ചു.അക്ഷരായനം കലാ ജാഥാ അംഗങ്ങളെയും സാഹിത്യ അക്കാദമിയുടെ ആദരവ് ഏറ്റുവാങ്ങിയ കവിയൂര്‍ രാജഗോപാലനെയും ചടങ്ങില്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."