ബൈന്‍സ്ലയെ വീണ്ടും പാര്‍ട്ടിയില്‍ ചേര്‍ത്ത് ബി.ജെ.പി നാടകം
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഗുജ്ജര്‍ നേതാവും ബി.ജെ.പി പ്രവര്‍ത്തകനുമായ കിരോരി സിങ് ബൈന്‍സ്ലയെ വീണ്ടും ബി.ജെ.പിയില്‍ ചേര്‍ത്ത് ബി.ജെ.പി ആസ്ഥാനത്ത് തെരഞ്ഞെടുപ്പുകാല നാടകം. 2009ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയില്‍ ടോങ് സവായ് മധോവ്പൂര്‍ മണ്ഡലത്തില്‍ നിന്നും താമര ചിഹ്നത്തില്‍ മത്സരിച്ച ബൈന്‍സ്ല കോണ്‍ഗ്രസിലെ നമോനാരായണന് മീണയോട് 317 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നും ബൈന്‍സ്ല ബി.ജെ.പി ബന്ധം ഉപേക്ഷിച്ചിരുന്നില്ല.
എന്നാല്‍, 2014ലെ തെരഞ്ഞെടുപ്പില്‍ സുഖ്ബീര്‍ സിങ് ജോനാപുരിയയാണ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 2009ലെ ഗുജ്ജര്‍ സമരത്തിന് തൊട്ടുപിന്നാലെയാണ് ബൈന്‍സ്ല മത്സരിക്കുന്നത്.
ഇത്തവണ ബി.ജെ.പിയില്‍ ചേരല്‍ ചടങ്ങ് സംഘടിപ്പിക്കുന്നതും ഗുജ്ജര്‍ സമരത്തിന് പിന്നാലെയാണ്. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ, മുതിര്‍ന്ന നേതാവ് പ്രകാശ് ജാവ്ദേക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."