മണക്കായിക്കടവ് പാലംപണി അവസാന ഘട്ടത്തില്‍
മട്ടന്നൂര്‍: മാനന്തവാടി ആറളം ഫാം മേഖലയില്‍ നിന്നും ഉരുവച്ചാല്‍, മണക്കായി, വേങ്ങാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് എളുപ്പം എത്താനാകുന്ന മണക്കായിക്കടവ് പാലത്തിന്റെ പണി അന്തിമഘട്ടത്തില്‍. തലശ്ശേരി റൂട്ടില്‍ ഉരുവച്ചാലില്‍ നിന്ന് ഇവിടേക്ക് ആറുകിലോമീറ്റര്‍ ദൂരമാണുള്ളത്. 2012ല്‍ പാലത്തിന്റെ പണി തുടങ്ങിയെങ്കിലും പിന്നീട് പല കാരണങ്ങളാലും നിര്‍ത്തിവെക്കുകയായിരുന്നു. വേങ്ങാട് ഗ്രാമപഞ്ചായത്തിനെയും മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്നതാണ് മണക്കായിക്കടവ്. പാലത്തിന് 100 മീറ്റര്‍ നീളമാണുള്ളത്. വാഹനത്തിന് പോകാനായി ഏഴു മീറ്ററോളം വീതിയുണ്ട്. ഇതിനു പുറമെ കാല്‍നടയാത്രക്കാര്‍ക്കും നടപ്പാത സൗകര്യമുണ്ട്. മട്ടന്നൂര്‍ നഗരസഭയുടെ 100 മീറ്ററും വേങ്ങാട് ഗ്രാമപഞ്ചായത്തിന്റെ 200 മീറ്ററും അപ്രോച്ച് റോഡ് ഇതിന്റെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. പാലത്തിന്റെ അടിത്തറ, ഫില്ലര്‍, തൂണ് എന്നിവയുടെ പണി പൂര്‍ത്തിയായി. രണ്ടു മാസത്തിനകം തന്നെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."