സ്പെയിനില്‍ 10 ലക്ഷം നീര്‍നായകളെ കൊന്നൊടുക്കുന്നു
മാഡ്രിഡ്: കൊവിഡ് ഭീതി മൂലം സ്പെയിനില്‍ 10 ലക്ഷത്തോളം നീര്‍നായകളെ കൂട്ടമായി കൊന്നൊടുക്കാന്‍ ഉത്തരവിട്ട് അധികൃതര്‍.
വടക്കുകിഴക്കന്‍ സ്പെയിനിലെ ഒരു ഫാമിലെ ചില നീര്‍നായകള്‍ക്ക് വ്യാപകമായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അധികൃതര്‍ ഫാമിലെ നീര്‍നായകളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ടത്.
രോമത്തിനായി വളര്‍ത്തുന്ന പ്രത്യേക ഇനമാണിവ. ഒരു ലക്ഷം നീര്‍നായകളെ ഇതിനകം കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ട്.
ഫാമിലെ ഒരു ജീവനക്കാരനില്‍ നിന്നും വൈറസ് നീര്നായകളിലെത്തിയതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ സമാനമായി വൈറസ് വ്യാപനത്തെ തുടര്‍ന്ന് നെതര്‍ലാന്‍ഡ്സില്‍ ഫാമുകളിലെ പതിനായിരത്തിലേറെ നീര്‍നായകളെ കൂട്ടമായി കൊന്നൊടുക്കിയിരുന്നു.
പൂച്ച, കടുവ, കീരി, കുരങ്ങ് എന്നിവയില്‍ കൊറോണ വൈറസ് വ്യാപിക്കാനിടയുണ്ടെന്ന് നേരത്തെ പഠനത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇവയില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരുമോയെന്നു വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."