HOME
DETAILS
MAL
പള്ളൂരിലെ അക്രമം; നാല് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
backup
July 12 2018 | 20:07 PM
മാഹി: പള്ളൂര്‍ ഇരട്ടപ്പിലാക്കൂലില്‍ മെയ് എട്ടിന് നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികളായി നാലു സി.പി.എം പ്രവര്‍ത്തകരെ കൂടി പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തു. ചാലക്കര കോഹിനൂര്‍ ഭാഗത്തെ പുത്തന്‍പുരയില്‍ കലേഷ് (31), ആറ്റക്കൂലോത്ത് ശ്യംജിത്ത് (25), മഠത്തില്‍ ശരത്ത് (27), പറമ്പത്ത് വീട്ടില്‍ ദലീഷ് (34) എന്നീ പ്രതികളാണ് അറസ്റ്റിലായത്.
മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജഡ്ജി കലൈവാണി റിമാന്‍ഡ് ചെയ്തു. പള്ളൂര്‍ അക്രമകേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 27 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."