കണ്ണൂര്‍ വിമാനത്താവളം; കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ജോലി
മട്ടന്നൂര്‍: വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് മുന്‍ഗണനയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെ 87 ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ കിയാല്‍ തീരുമാനിച്ചു.
ജൂനിയര്‍ എക്‌സിക്യുട്ടീവ്- 28, ബാഗേജ് സ്‌ക്രീനിങ്ങ് എക്‌സിക്യുട്ടീവ് -17, ഫയര്‍ റസ്‌ക്യു ഓപ്പറേറ്റര്‍ -12, സൂപ്പര്‍വൈസര്‍(ഫയര്‍)-മൂന്ന്, ജൂനിയര്‍ മാനേജര്‍-എട്ട്, അസി.മാനേജര്‍-അഞ്ച്, മാനേജര്‍-എട്ട്, സീനിയര്‍ മാനേജര്‍-നാല്, ചീഫ് സെക്യൂരിറ്റി ഓഫീസര്‍-ഒന്ന്, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍-ഒന്ന് തസ്തികളിലേക്കാണ് നിയമനം. വീട് നഷ്ടപ്പെട്ടവര്‍ക്ക് ജൂനിയര്‍ എക്‌സിക്യുട്ടീവ്, ബാഗേജ് സ്‌ക്രീനിങ്ങ് എക്‌സിക്യുട്ടീവ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓപ്പറേറ്റര്‍ തസ്തികകളില്‍ നിശ്ചിത മിനിമം യോഗ്യതയും 30 ശതമാനം മാര്‍ക്കും മതി. പ്രവൃത്തി പരിചയം ആവശ്യമില്ല.
ഉയര്‍ന്ന പ്രായപരിധി 40 വയസ്സാണ്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓപ്പറേറ്റര്‍ തസ്തികയില്‍ ഉയര്‍ന്ന പ്രായപരിധി 35 വയസാണ്. ഈ തസ്തികയ്ക്ക് വീട് നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഉയരം 165 സെന്റീ മീറ്ററായി ഇളവ് ചെയ്തിട്ടുണ്ട്. ഡ്രൈവിങ്ങ് ടെസ്റ്റിനുള്ള ഹെവി ലൈസന്‍സ് ഇല്ലാത്ത പക്ഷം ഇത് ലഭ്യമാക്കി ടെസ്റ്റിന് ഹാജരാകാന്‍ മൂന്നു മാസം അധിക സമയം അനുവദിക്കും.
ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓപ്പറേറ്റര്‍ തസ്തികയ്ക്ക് കഴിഞ്ഞ ഒക്ടോബറില്‍ ഏഴുത്തുപരീക്ഷയില്‍ പങ്കെടുത്ത വീട് നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതേണ്ടതില്ല.
എങ്കിലും ഇവരും അപേക്ഷ സമര്‍പ്പിക്കണം. ഉയര്‍ന്ന തസ്തികകളിലും ഇവര്‍ക്ക് പ്രവൃത്തി പരിചയത്തില്‍ രണ്ടു വര്‍ഷത്തെയും ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെയും ഇളവ് അനുവദിച്ചിട്ടുണ്ട്.
കിയാലിന്റെ തീരുമാനംപുറത്തുവന്നതോടെ പ്രദേശത്തുനിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് വലിയ ആശ്വാസമാകും. നിരവധി ഉദ്യോഗാര്‍ഥികള്‍ക്കാണ് ജോലി ലഭിക്കുക. എന്നാല്‍ വീട് നഷ്ടപ്പെട്ട 31 കുടുംബങ്ങള്‍ നോമിനേഷനും അനുബന്ധ രേഖകളും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."