എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന് അറസ്റ്റില്‍. പാര്‍ട്ടി പിളര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ച രണ്ടില ചിഹ്നം തിരിച്ചുകിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് ദിനകരനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി പൊലിസ് ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു. ചിഹ്നം ലഭിക്കാന്‍ നേരത്തെ കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന് സുകേഷ് വഴി ദിനകരന് തെരഞ്ഞെടുപ്പു കമ്മിഷനിലെ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് സുകേഷ് ഇടനിലക്കാരനായി ദിനകരനെ സമീപിച്ചതെന്നും ഡല്‍ഹി പൊലിസ് അറിയിച്ചിരുന്നു. ഏപ്രില്‍ 16ന് ദിനകരന് അറസ്റ്റിലാകുന്നതിന് 20 മണിക്കൂര്‍ മുന്‍പ് ദിനകരന് സുകേഷുമായി സംസാരിച്ചിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച ഏഴുമണിക്കൂറും ഞായറാഴ്ച 11 മണിക്കൂറുമാണ് ഡല്‍ഹി പൊലിസ് ദിനകരനെ ചോദ്യം ചെയ്തത്. രണ്ടില ചിഹ്നം നേടിയാല്‍ 50 കോടി സുകേഷിനു നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതില്‍ 10 കോടി രൂപ ഹവാല ഏജന്റുവഴി ലഭിച്ചതായി സുകേഷ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് ദിനകരനെതിരേ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."