കാസര്‍കോട് വഖഫ് ബോര്‍ഡ് ഓഫിസ് ഉദ്ഘാടനം 18ന്
കാസര്‍കോട്: ജില്ലയിലെ വഖഫ് മുത്തവല്ലിമാര്‍ക്ക് സംസ്ഥാന വഖഫ് ബോര്‍ഡിന്റെ സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിനു ജില്ലയില്‍ ബോര്‍ഡിന്റെ എക്സറ്റന്ഷന് കൗണ്ടര്‍ ഈ മാസം 18ന് പ്രവര്‍ത്തനമാരംഭിക്കും.
ഓഫിസ് ഉദ്ഘാടനം 18നു വൈകുനേരം നാലിനു നടക്കുന്ന ചടങ്ങില്‍ വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
നിലവില്‍ ബോര്‍ഡിന് എറണാകുളത്തുള്ള ഹെഡ് ഓഫിസിനു പുറമെ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങില്‍ ഡിവിഷണല്‍ ഓഫിസുകളും വയനാട് ജില്ലയില്‍ എക്സ്റ്റന്‍ഷന്‍ കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ ഡിവിഷണല്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന ജില്ലയിലെ ഏഴുനൂറോളം വഖഫുകളുടെ ഫയലുകളാണ് കാസര്‍കോട് എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ പ്രവര്‍ത്തന പരിധിയിലേക്കു മാറ്റുക.
ബോര്‍ഡിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളും വഖഫ് മുത്തവല്ലിമാര്‍ക്ക് ലഭിച്ച കൊണ്ടിരിക്കുന്ന സേവനങ്ങളും കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനായി 2014ല്‍ ചുമതലയേറ്റ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള നിലവിലുള്ള ബോര്‍ഡ് വിവിധ ജില്ലകളിലായി ഏഴു ഓഫിസുകളാണ് ആരംഭിച്ചിട്ടുള്ളത്.
തായലങ്ങാടിയില്‍ റെയില്‍വേ സ്റ്റേഷന് റോഡില്‍ ഫാല്‍മ റസിഡന്‍സിയിലാണ് വഖഫ് ബോര്‍ഡ് കാസര്‍കോട് എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ സജ്ജീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."