കേരളത്തിലെത്തുന്ന സ്വര്‍ണത്തിന്റെ നിറം ചുവപ്പല്ല, കാവിയും പച്ചയും: കോടിയേരി
ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവയ്പിച്ച ചരിത്രം ഇനി ആവര്‍ത്തിക്കില്ല
തിരുവനന്തപുരം: ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവയ്പിച്ച ചരിത്രം കേരളത്തില്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതു സര്‍ക്കാര്‍ ഏതോ ചുഴിയില്‍പ്പെട്ടുപോയി എന്ന ധാരണ സൃഷ്ടിക്കാന്‍ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രയജ്ഞത്തിലാണെന്നും പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു.
അന്ന് ഒരു സ്ത്രീയെയും ഐ.പി.എസ് ഉദ്യോഗസ്ഥനെയും ചേര്‍ത്ത് കഥകളുണ്ടാക്കി. ഇനിയും അത്തരത്തില്‍ ഒരു ചാരക്കേസ് ചമയ്ക്കാന്‍ കേരളം അനുവദിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തിലെത്തുന്ന സ്വര്‍ണത്തിന്റെ നിറം ചുവപ്പല്ല കാവിയും പച്ചയുമാണ്. ഭരണശേഷിയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയത്. ശിവശങ്കറിലുള്ള വിശ്വാസത്തിനു കോട്ടം തട്ടി. യു.ഡി.എഫ് കാലത്തും മര്‍മപ്രധാന സ്ഥാനങ്ങളില്‍ ശിവശങ്കര്‍ ജോലി ചെയ്തിട്ടുണ്ട്.
പിണറായി സര്‍ക്കാരിനൊപ്പം പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണെന്നും കോടിയേരി പറയുന്നു. ഈ കേസിനെ വരുംനാളിലെ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിനെതിരേ ഉപയോഗിക്കാനുള്ള തുറുപ്പുചീട്ടാക്കാമെന്നുള്ള മോഹം കല്ലിലടിച്ച പൂക്കുലപോലെ തകരുമെന്നും ലേഖനത്തില്‍ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."