മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണം
സത്യഗ്രഹ പന്തലില്‍ ഷംനയുടെ പിതാവെത്തി
കണ്ണൂര്‍: കളമശ്ശേരി മെഡിക്കല്‍ കേളജില്‍ ചികിത്സാ പിഴവിനാല്‍ മരിച്ച ശിവപുരം സ്വദേശി ഷംന തസ്‌നീമിന്റെ മരണത്തില്‍ കേസെടുക്കുക, കുറ്റക്കാരെ ശിക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് ജില്ലാകമ്മിറ്റി കലക്ടറേറ്റിനു മുന്നില്‍ നടത്തിവരുന്ന സത്യഗ്രഹ പന്തലില്‍ ഷംനയുടെ പിതാവ് അബൂട്ടിയെത്തി. നീതിക്കു വേണ്ടിയുള്ള തന്റെ പോരാട്ടത്തിനു ഇതുവരെ ആരും പിന്തുണ നല്‍കിയിരുന്നില്ലെന്നും സമരം ഏറ്റെടുത്ത വിദ്യാര്‍ഥികളാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്റെ മകള്‍ക്കുവേണ്ടി നിങ്ങള്‍ 48 മണിക്കൂര്‍ സത്യഗ്രഹം ഇരിക്കുമ്പോള്‍ എനിക്ക് വീട്ടിലിരിക്കാന്‍ കഴിയുന്നില്ല.
അതുകൊണ്ടാണ് ആരോഗ്യം അനുവദിക്കാഞ്ഞിട്ടും ഇവിടെയെത്തിയതെന്നും നെഞ്ചുവേദനയ്ക്കുള്ള ചികിത്സ കഴിഞ്ഞെത്തിയ അബൂട്ടി വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു. നീതിതേടിയുള്ള സമരത്തിനു എന്നും പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടാവുമെന്നു സമരപന്തല്‍ സന്ദര്‍ശിച്ച മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു. ഇരകളാക്കപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കു നീതി ലഭിക്കാന്‍ സമരം ചെയ്യേണ്ട അവസ്ഥയാണു കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റോഷ്‌നി ഖാലിദ്, യൂത്ത് ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി സമീര്‍ പറമ്പത്ത്, ഉമ്മര്‍ വിളക്കോട്, എം.പി മുഹമ്മദലി, ആര്‍ട്ടിസ്റ്റ് ശശികല, മുന്‍ എം.എല്‍.എ എ.പി അബ്ദുല്ലക്കുട്ടി, സി.എ അജീര്‍, ബഷീര്‍ അസ്അദി നമ്പ്രം, ലത്തീഫ് പന്നിയൂര്‍, യു.പി സിദ്ദിഖ്, പി. ഷമ്മാസ്, അഫ്‌സല്‍ രാമന്തളി. എന്നിവരും അഭിവാദ്യമര്‍പ്പിച്ചു.
രാത്രി കലക്ടര്‍ മീര്‍ മുഹമ്മദലിയുമായി വിദ്യാര്‍ഥികള്‍ ചര്‍ച്ച നടത്തി. രണ്ടു ദിവസമായി നടക്കുന്ന സമരം ഇന്നു രാവിലെ 10ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിഎം.പി നവാസ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."