HOME
DETAILS
MAL
മാര്‍ഗരറ്റ് ആല്‍വയുടെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തത്: കോണ്‍ഗ്രസ്
backup
July 17 2016 | 05:07 AM
ന്യൂഡല്‍ഹി: നേതാക്കള്‍ക്കെതിരേ മാര്‍ഗരറ്റ് ആല്‍വ തന്റെ പുസ്തകത്തില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സ്വന്തം പുസ്തകം വിറ്റുപോകാനും പരസ്യത്തിനും വേണ്ടിമാത്രമാണെന്ന് കോണ്‍ഗ്രസ്.
ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിനോട് സോണിയാ ഗാന്ധിക്ക് കടുത്ത രോഷം ഉണ്ടായിരുന്നുവെന്നും എ.കെ ആന്റണിക്ക് തന്നോട് പകയുണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവുകൂടിയായ മാര്‍ഗരറ്റ് ആല്‍വ തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ സ്വന്തം പ്രശസ്തിക്കും പുസ്തകം വിറ്റുപോകുന്നതിനുമുള്ള വിപണന തന്ത്രമാണെന്ന് എ.ഐ.സി.സി വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
വിപണനത്തിന്റെ പുതിയ കാലഘട്ടത്തില്‍ ഒരു പുസ്തകം വിറ്റുപോകണമെങ്കില്‍ ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടിവരും. ഇത് വിപണനത്തിന്റെ ആധുനിക കാലഘട്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."