HOME
DETAILS
MAL
ബാര്‍ കോഴ: കേസുകള്‍ തീര്‍പ്പാക്കി
backup
April 10 2019 | 21:04 PM
കൊച്ചി: ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ പരിഗണനയിലിരുന്ന കേസുകള്‍ തീര്‍പ്പാക്കി.
കേസില്‍ ആരോപണവിധേയനായ മുന്‍ മന്ത്രി കെ.എം മാണി മരിച്ചതിനെ തുടര്‍ന്നാണ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്. വി.എസ് അച്യുതാനന്ദന്, ബിജു രമേശ് എന്നിവര്‍ നല്കിയ ഹരജികളാണ് തീര്‍പ്പാക്കിയത്. 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ പക്കല്‍ നിന്ന് കെ.എം മാണി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.
ബാറുടമ ബിജു രമേശ് ഉള്‍പ്പെടെയുള്ളവരാണ് കേസ് നല്‍കിയത്. തുടര്‍ന്ന് കെ.എം മാണിക്കെതിരേ വിജിലന്‍സ് കേസെടുത്തു. വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."