ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്: സംഘത്തലവന്‍ പിടിയില്‍
നെയ്യാറ്റിന്‍കര: ജില്ലയിലെ പല സ്ഥലങ്ങളും കേന്ദ്രീകരിച്ച് ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കരസ്ഥമാക്കിയ തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതി പിടിയില്‍. പത്തനംതിട്ട റാന്നി പഴവങ്ങാടി വില്ലേജില്‍ പുലിയൂര്‍ മപ്പുംകോട് കോട്ടയ്ക്കല്‍ വീട്ടില്‍ അജികുമാര്‍ (40) ആണ് പിടിയിലായത്.
ദേവസ്വം ബോര്‍ഡില്‍ ധാരാളം ഒഴിവുകളുണ്ടെന്നും അതില്‍ നിയമനം നടത്തിത്തരാമെന്നും വാഗ്ദാനം നല്‍കി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലത്തുവച്ച് അഭിമുഖം നടത്തി 5 ലക്ഷം രൂപ നല്‍കുന്ന പക്ഷം അപ്പോയിന്‍മെന്റ് ലറ്റര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. അഭിമുഖ സമയത്ത് രണ്ടര ലക്ഷം രൂപ പ്രതി കൈപ്പറ്റിയതായും തുടര്‍ന്ന് വ്യാജമായി ദേവസ്വം ബോര്‍ഡിന്റെ നിയമന ഉത്തരവ് തയാറാക്കി നല്‍കിയ നിയമന ഉത്തരവ് സഹിതം ജോലിയ്ക്ക് ഹാജരായ സമയം കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ നെയ്യാറ്റിന്‍കര കോട്ടയ്ക്കലിന് സമീപമുള്ള വിജിത്ത് എന്ന യുവാവിന്റെ പരാതിയെത്തുടര്‍ന്ന് മാരായമുട്ടം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിലെ പ്രധാന പ്രതിയായ അജികുമാറിനെ തിരുവനന്തപുരം തമ്പാനൂരില്‍ നിന്നും പൊലിസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ എട്ടോളം യുവാക്കളെ പ്രതി കബളിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം റൂറല്‍ എസ്.പി അശോക്കുമാറിന്റെ നിര്‍ദേശ പ്രകാരം നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാറിന്റെ നേതൃത്വത്തില്‍ മാരായമുട്ടം എസ്.ഐ മൃദുല്‍കുമാര്‍, ഷാഡോ പൊലിസ് അംഗങ്ങളായ പോള്‍വിന്‍, പ്രവീണ്‍ ആനന്ദ്, സുനില്‍ലാല്‍, അതിത്, മാരായമുട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ക്രിസ്റ്റഫര്‍, ജോസ്, സുരേഷ്, സജിന്‍ എന്നിവര്‍ ചേര്‍ന്ന് സൈബര്‍ പൊലിസിന്റെ സഹായത്തോടുകൂടിയാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."