HOME
DETAILS

ഒരു മരണം കൂടി, കേരളം കൂടുതല്‍ ഭീതിയിലേക്ക്, നിയന്ത്രണം കടുപ്പിക്കുന്നു

  
backup
July 18 2020 | 02:07 AM

covid-today-death-and-heavy-alert-2020

തിരുവനന്തപുരം: കോവിഡ് ഭീതിയും മരണവും വിതച്ചു മുന്നേറുന്നതിനിടെ കാസര്‍കോട് ഒരു മരണം കൂടി. കാസര്‍കോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. നഫീസയുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നുമരണം. ജൂലൈ 11 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു.

ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണിതെന്ന് ഡി.എം.ഒ അറിയിച്ചു.
അതേ സമയം സംസ്ഥാനത്തെ ഞെട്ടിച്ച് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ 791 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 532 പേര്‍ക്കായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അവരില്‍ 42 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവശിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. 1,152 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുെട എണ്ണം 11,066 ആയി ഉയര്‍ന്നു. 6,029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,997 പേര്‍ ഇതുവരെ രോഗമുക്തി നേടി. വിവിധ ജില്ലകളിലായി 1,78,481 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

തിരുവനന്തപുരത്തെ തീരദേശ മേഖലയായ പൂന്തുറ, പുല്ലുവിള എന്നിവിടങ്ങളില്‍ സമൂഹവ്യാപനമുണ്ടായതായി കണ്ടെത്തിയതോടെ
ജില്ലയില്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഔദ്യോഗികമായി സമൂഹവ്യാപനം ഉണ്ടായതായി പ്രഖ്യാപിക്കുന്നത്. രോഗം രൂക്ഷമായ മുംബൈയിലും ഡല്‍ഹിയിലും ചെന്നൈയിലുമെല്ലാം വലിയ തോതില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും സമൂഹവ്യാപനമുണ്ടായെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിരുന്നില്ല. ഇവിടെയാണ് കേരളം വേറിട്ട മാതൃകയാകുന്നത്. സമൂഹവ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ പൊസിറ്റീവായ 246 കേസുകളില്‍ രണ്ടുപേര്‍ മാത്രമാണ് വിദേശങ്ങളില്‍ നിന്നെത്തിയവര്‍. 237 പേര്‍ക്കും രോഗബാധയുണ്ടായത് സമ്പര്‍ക്കം മൂലമാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. മൂന്നു പേരുടെ ഉറവിടമറിയില്ല.

സമൂഹവ്യാപനമുണ്ടായതായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ ക്ലസ്റ്ററുകളാണ് പൂന്തുറയും പുല്ലുവിളയും. തീരമേഖലയില്‍ അതിവേഗത്തില്‍ രോഗവ്യാപനമുണ്ടാവുകയാണ്.
സമൂഹവ്യാപനം സ്ഥിരീകരിച്ച തീരമേഖലയെ മൂന്ന് സോണുകളാക്കിയിട്ടുണ്ട്. അഞ്ചുതെങ്ങ്, പെരുമാതുറ ഒരു സോണാകും. പെരുമാതുറ, വിഴിഞ്ഞം രണ്ടാം സോണും വിഴിഞ്ഞം, ഊരമ്പ് മൂന്നാം സോണുമാകും. പൊലിസിന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംവിധാനത്തിനു രൂപംനല്‍കിയിട്ടുണ്ട്.

കേരളം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് കടക്കുന്നതെന്നും നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇപ്പോഴത്തെ കൊവിഡ് വ്യാപനം പ്രതീക്ഷിച്ചതാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഈ ഘട്ടവും മറികടക്കാന്‍ കഴിയും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് മരിച്ച നഫീസയുടെ് മൃതദേഹം ഇന്ന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌ക്കരിക്കും. കൂടുതല്‍ രോഗികളുള്ള ഉപ്പള, ചെങ്കള പഞ്ചായത്തുകളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  24 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  37 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  44 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago