കോലത്ത്വയലില് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്
കല്ല്യാശ്ശേരി: കോലത്ത്വയല്‍ പാട്യം വായനശാലക്ക് സമീപത്തെ വളപ്പിലെകണ്ടി സതീശന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍, മേശ, കസേര എന്നിവ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഇറങ്ങി വന്നപ്പോഴും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ബോംബ് തറയില്‍ വീണ് പൊട്ടിയതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. സതീശന്റെ മരുമക്കളായ സലിന്, സരിന് എന്നിവര്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണ്. ഇവരടക്കം ഒമ്പത് ആളുകളാണ് അക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ആറ് വര്‍ഷം മുമ്പ് ഇതേ വീടിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണപുരം എസ്.ഐ പി.എ ഫിലിപ്പ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."