മട്ടന്നൂരില്‍ ഒരാള്‍ക്ക് കൂടി ഡെങ്കിപ്പനി
മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഒരാള്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നഗരസഭയിലും മറ്റു പ്രദേശങ്ങളിലും ശുചീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരുകയാണ്.
നഗരസസഭാ ഓഫിസില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. അടുത്ത ഞായറാഴ്ചയും ഡ്രൈഡേ ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ശുചീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഇന്ന് കല്ലൂര്‍ ന്യൂ യു.പി സ്‌കൂളില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് നടത്തും. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി പരത്തുന്ന തരം കൊതുക് ലാര്‍വകള്‍ കണ്ടെത്തിയ പൊലിസ് ക്വാര്‍ട്ടേഴ്‌സ് പരിസരം ശുചീകരിച്ചു. പൊലിസും നഗരസഭാ തൊഴിലാളികളും ചേര്‍ന്നാണ് കാടു വെട്ടിത്തെളിയിച്ച് മാലി ന്യങ്ങള്‍ നീക്കിയത്. കടകള്‍ക്ക് സമീപവും ചില വീട്ടുപരിസരങ്ങളിലും ഇപ്പോഴും മാലിന്യവും വെള്ളവും കെട്ടിക്കിടക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പരിസരം ശുചീകരിക്കാത്ത വീട്ടുകാര്‍ക്ക് നോട്ടിസ് നല്‍കി നിയമനടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."