കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് അടിപ്പാത അടുത്തമാസം തുറക്കും
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സബ്വേ നിര്‍മാണം അന്തിമഘട്ടത്തില്‍. ഒന്നാം പ്ലാറ്റ്ഫോമില്‍ നിന്നും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന അടിപ്പാത അടുത്തമാസം തുറന്നുകൊടുക്കും. 23 മീറ്റര്‍ നീളവും നാലു മീറ്റര്‍ വീതിയും 2.75 മീറ്റര്‍ ഉയരവുമുള്ളതാണ് സബ്വേ. 1.71 കോടി രൂപ നിര്‍മാണ ചിലവിള്ള സബ്വേയുടെ പ്രവൃത്തി രണ്ടുവര്‍ഷം മുന്‍പാണ് ആരംഭിച്ചത്.
ട്രെയിനുകള്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ വലിയ തിരക്ക് രൂപപ്പെടുന്ന സ്ഥിതിയാണ് ഇപ്പോള്‍. വീതികുറഞ്ഞ മേല്പാലത്തില് കയറിപ്പറ്റാന്‍ യാത്രക്കാര്‍ക്ക് ഏറെനേരം കാത്തുനില്‍ക്കേണ്ടി വരുന്നു. പ്രായമായവരും രോഗികളുമാണ് ഏറെ കഷ്ടപ്പാട് സഹിക്കുന്നത്. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളില്‍ ലിഫ്റ്റും ഒന്നാം പ്ലാറ്റ്ഫോമില്‍ എസ്കലേറ്ററും ഉണ്ടെങ്കിലും തിരക്കിന് വലിയ കുറവില്ല. 2016 മാര്‍ച്ചില്‍ സബ്വേയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു ഉദ്ഘാടന ദിവസം അധികൃതര്‍ പറഞ്ഞത്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക് എത്തുന്നത്. പാലക്കാട് ഡിവിഷനു കീഴില്‍ കേരളത്തിലെ ആദ്യത്തെ സബ്വേയാണ് കണ്ണൂരിലേത്. തുരങ്കം ആരംഭിക്കുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച കൂറ്റന്‍ കവാടവും ക്രെയിന്‍ ഉപയോഗിച്ചാണ് സ്ഥാപിച്ചത്. ഈറോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.വി.എം കമ്പനിക്കാണ് നിര്‍മാണ ചുമതല. യാത്രക്കാര്‍ക്ക് ഇറങ്ങാനുള്ള പടികള്‍ ഒരുങ്ങിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കുന്നതിനായി ഒരു മള്‍ട്ടി പര്‍പ്പസ് മെഡിക്കല്‍ ഷോപ് സ്ഥാപിക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് തന്നെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ പദ്ധതി നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."