നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഖത്തറിലെ സന്നദ്ധ സംഘടന ഇന്ത്യയില്‍ തൊഴില്‍ പരിശീലനകേന്ദ്രം തുറന്നു
ദോഹ: നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് ഖത്തറിലെ സന്നദ്ധ സംഘടനയായ ജാസിം ആന്‍ഡ് ഹമദ് ബിന്‍ ജാസിം ചാരിറ്റബിള്‍ ഫൗണ്ടേഷന് ഇന്ത്യയില്‍ തൊഴില്‍ പരിശീലന കേന്ദ്രം തുറന്നു. മുംബൈയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ മഹാരാഷ്ട്രയിലെ ദാഭോല്‍ ഗ്രാമത്തിലാണ് കേന്ദ്രം തുറന്നത്. മഹാരാഷ്ട്രയിലെ സര്വെന്ജന് കോകാന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ 30 ലക്ഷം റിയാല്‍ ചെലവിലാണ് പരിശീലന കേന്ദ്രം ഒരുക്കിയിരിക്കുന്നത്
ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ബിന്‍ ഖാദര്‍, ഇന്ത്യന്‍ ഹെവി ഇന്‍ഡസ്ട്രി പബ്ലിക് എന്റര്‍്രൈപസസ് മന്ത്രി അനന്ത് ഗീതി, പരിസ്ഥിതി മന്ത്രി റാംദാസ് കദാം, ജാസിം ഫൗണ്ടേഷന് സി.ഇ.ഒ മുഹമ്മദ് അല്‍ഹാജിരി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വെല്‍ഡിങ്, വൈദ്യുതി, മെക്കാനിക്, ഡീസല്‍ മെക്കാനിക് എന്നി മേഖലകളില്‍ വ്യാവസായിക ജോലികള്‍ നേടാനുള്ള പരിശീലനമാണ് കേന്ദ്രം നല്‍കുന്നത്. വര്‍ഷത്തില്‍ 128 മുതല്‍ 200 വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."