കാലവര്‍ഷക്കെടുതി: നടപടികള്‍ ശക്തമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിത നടപടികളുമായി രംഗത്ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37 ദുരിതാശ്വാസ ക്യാംപുകള്‍ സംസ്ഥാനത്താകമാനം തുറന്നിട്ടുണ്ട്. ആകെ 180 ദുരിതാശ്വാസ ക്യാംപുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുകയാണ്. ഇവയില്‍ 30,549 പേര്‍ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവില്‍ മൂവായിരത്തോളം പേര് ക്യാംപുകളിലുണ്ട്. അവര്‍ക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.
17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ മഴയുടെ തീവ്രത കുറയുന്നതായാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. എന്നിരുന്നാലും ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു.
മെയ് 29ന് ആരംഭിച്ച കാലവര്‍ഷത്തിന്റെ കെടുതികളില്‍ ഇതുവരെ 77 ജീവനുകള്‍ പൊലിഞ്ഞു. 25 പേര്‍ക്ക് പരുക്ക് പറ്റി. 283 വീടുകള്‍ മുഴുവനായും 7213 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 7751.6 ഹെക്ടര്‍ കൃഷിയെ ബാധിച്ചു. 3,790 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."